'എണ്ണ വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരൂ, വിളിച്ചപ്പോൾ വരാത്തവരോട് ഞങ്ങളും കൂട്ടില്ല'-മുന്നറിയിപ്പുമായി ട്രംപ്

ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമൂസ് കടലിടുക്ക്.
Donald Trump
Donald Trumpഫയൽ/ എപി
Updated on
1 min read

വാഷിങ്ടൺ: ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ സ്വന്തം റിസ്ക്കിൽ ഹോർമൂസ് വഴി എണ്ണ ലഭ്യത ഉറപ്പാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമൂസ് കടലിടുക്ക്.

ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചതോടെ വിവിധ രാജ്യങ്ങൾ ഇന്ധന പ്രതിസന്ധി നേരിടുകയാണ്. 'ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ, ഇറാനെ തകർത്തുതരിപ്പണമാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങൾക്കായി എനിക്കൊരു നിർദേശമുണ്ട്: ഒന്നുകിൽ, യുഎസ്സിൽ നിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ പക്കൽ ധാരാളം ഉണ്ട്. അല്ലെങ്കിൽ, വൈകിയെങ്കിലും നിങ്ങൾ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി അത് പിടിച്ചെടുക്കുക,' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Donald Trump
കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

'നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്, നിങ്ങളിത് വരെ ഞങ്ങളെ സഹായിക്കാൻ വരാത്തത് പോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസ് അവിടെയുണ്ടാവില്ല, ഇറാൻ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക! 'ട്രംപ് കൂട്ടിച്ചേർത്തു.

Summary

Israel-Iran war: Trump says countries hormuz strait oil supply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com