വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു

ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു
ഇലകമണ്‍ സ്വദേശിയാണ് മരിച്ചത്
ഇലകമണ്‍ സ്വദേശിയാണ് മരിച്ചത്പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു. ഇലകമണ്‍ കല്ലുവിള വീട്ടില്‍ ബിനു ആണ് മരിച്ചത്. ബിനുവിന്റെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇലകമണ്ണിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം രാത്രി കേക്ക് കഴിച്ചു. രാത്രി ബിനുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഇലകമണ്‍ സ്വദേശിയാണ് മരിച്ചത്
ഡീനിന്റെ പണി സെക്യൂരിറ്റി സര്‍വീസല്ല; സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു: ഡീന്‍ എംകെ നാരായണന്‍

വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായെങ്കിലും കൂട്ടാക്കിയില്ല. രാവിലെയോടെ കൂടുതല്‍ അവശനായ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അമ്മ കമലയും, സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER