'അംഗഭംഗം വന്ന പാളികള്‍ സ്ഥാപിക്കുന്നത് ശരിയല്ല'; തന്ത്രി ആവശ്യം ഹൈക്കോടതിയെ അറിയിക്കും

അംഗച്ഛേദം ചെയ്ത് പാളികള്‍ തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്നും, പോരായ്മകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തു നല്‍കി
sabarimala
sabarimalaഫയൽ
Updated on
1 min read

തിരുവനന്തപുരം: ശബരിമലയില്‍ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധനയുടെ ഭാഗമായി പാളിയില്‍നിന്ന് ഭാഗങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. അംഗച്ഛേദം ചെയ്ത് പാളികള്‍ തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്നും, പോരായ്മകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തു നല്‍കി.

sabarimala
ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല, മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം

പാളികള്‍ തിരികെ സ്ഥാപിക്കണമെന്നോ വേണ്ടെന്നോ നിലപാട് തന്ത്രി സ്വീകരിച്ചിട്ടില്ല. ദ്വാരപാലക ശില്‍പത്തിന്റെ പാളി ആദ്യം സമര്‍പ്പിച്ചപ്പോഴുള്ള രീതിയിലല്ല. അംഗഛേദം സംഭവിച്ചിട്ടുണ്ട്. തിരികെ അതേരീതിയില്‍ സ്ഥാപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

sabarimala
ഓര്‍മ്മകള്‍ക്ക് ലാല്‍ സലാം: ഇവിടെ കാണാം എകെജിയുടെ പോരാട്ട ജീവിതം; മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പോരായ്മ പരിഹരിക്കണമെന്ന തന്ത്രിയുടെ കത്തിലെ ആവശ്യം ഹൈക്കോടതിയെ അറിയിക്കാനാണ് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുള്ളത്. ദ്വാരപാലക ശില്‍പപാളിയുടെയും ശ്രീകോവിലിന്റെ മറ്റു ഭാഗങ്ങളിലെ പാളിയുടെയും സാമ്പിള്‍ എസ്ഐടി ശേഖരിച്ചിരുന്നു. മൂന്നാമത്തെ തവണ കൂടുതല്‍ വലിയ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. നാല് സെന്റീമീറ്റര്‍ വരെയുള്ള ഭാഗങ്ങളാണ് മുറിച്ചു മാറ്റിയത്. അതിനാല്‍ പാളികള്‍ക്ക് അംഗഛേദം സംഭവിച്ചിട്ടുണ്ടെന്നാണ് തന്ത്രി വിലയിരുത്തുന്നത്.

Summary

Thantri Kandararu Mahesh Mohanaru says it is not right to restore the damaged palis in Sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com