'ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന, സിനിമാ മേഖലയില്‍ ഒരാള്‍ക്കും പണം നല്‍കാനില്ല'; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

Confident Group explains
സിജെ റോയി,ടി എ ജോസഫ്
Updated on
1 min read

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടന്നത് സാധാരണ പരിശോധനകള്‍ മാത്രമെന്ന് എംഡി ടി എ ജോസഫ്. പരിശോധനയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സിജെ റോയിയുടെ മരണത്തിനിടയാക്കിയ കാരണമെന്താണെന്ന് അറിയില്ല. ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസാരിക്കാനാകില്ലെന്നും എസ്‌ഐടിയുടെ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനയുമായി ബന്ധപ്പെട്ട് സി ജെ റോയിയെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞത് ശരിയല്ല. കുടുംബത്തിന് ഇക്കാര്യങ്ങള്‍ അറിയില്ല. അവര്‍ വൈകാരികമായി പ്രതികരിച്ചത് ശരിയല്ലെന്നും അങ്ങനെ ചെയ്യരുതെന്നും പറഞ്ഞിരുന്നുവെന്നും ടി എ ജോസഫ് പറഞ്ഞു. ഇതുവരെയുള്ള എസ്‌ഐടി അന്വേഷണം തൃപ്തികവമാണെന്നും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Confident Group explains
ചേന്ദമംഗലം കൂട്ടക്കൊല കേസ്; പ്രതി ഋതു ജയന് ജാമ്യം

ബംഗ്ലൂരുവില്‍ നടന്നത് സാധാരണ പരിശോധനയാണ്. ആദായ നികുതി, ജിഎസ്ടി പരിശോധനയ്ക്കാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. നവമാധ്യമങ്ങളിലൂടെ കമ്പനി ചെയര്‍മാന്‍ സി ജെ റോയിയെയും കുടുംബത്തെയും അധിക്ഷേപിച്ചത് ശരിയായ നടപടിയല്ല. കുടുംബത്തെ തകര്‍ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് യുട്യൂബ് വഴി വന്നത്.കമ്പനി ആര്‍ക്കും പണം കൊടുക്കാനില്ല. പലരില്‍ നിന്നുമായി കമ്പനിക്കാണ് പണം കിട്ടാനാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചതിന് ശേഷം സിജെ റോയിയെ വിമര്‍ശിക്കാന്‍ കാരണം എന്താണെന്നറിയില്ല. അദ്ദേഹം ആരുടെയും പണം അപഹരിച്ചിട്ടില്ല. നിക്ഷേപകരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് വഞ്ചിച്ചിട്ടില്ല. കമ്പനി കള്ളക്കടത്ത്, ബെനാമി ഇടപാടുകള്‍ നടത്തിയിട്ടില്ല, വിദേശത്ത് നിന്നും സിനിമ മേഖലയില്‍ നിന്നുള്ളവരില്‍ കമ്പനി നിക്ഷേപങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവ് കൊണ്ടുവന്നാല്‍, കമ്പനി തുകയുടെ ഇരട്ടി തിരികെ നല്‍കും. സിനിമ മേഖലയില്‍ നിന്ന് പണം ആര്‍ക്കും തിരികെ നല്‍കാനില്ല. പലരും പണം ഇങ്ങോട്ട് തരാനാണുള്ളത്. കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ തന്നെ പോകുമെന്നും ഇതില്‍ ആശങ്ക വേണ്ട. പ്രവര്‍ത്തനങ്ങള്‍ എല്ലാം നന്നായി മുന്നോട്ട് പോകുന്നതായും എംഡി ടി എ ജോസഫ് പറഞ്ഞു.

Summary

'It was a normal inspection, no one in the film industry has money to pay'; Confident Group explains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com