ശാസിച്ചതിന്റെ പ്രതികാരം; ഡോക്ടറുടെ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ആശുപത്രി ജീവനക്കാർക്കെതിരെ കേസ്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്
itching powder sprinkled
itching powder sprinkledപ്രതീകാത്മക ചിത്രം
Updated on
1 min read

കാസർക്കോട്: ഡോക്ടറുടെ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ജോലിയുമായി ബന്ധപ്പെട്ടു ശാസിച്ചതിനാണ് ജീവനക്കാർ ഇത്തരത്തിൽ പ്രതികാരം ചെയ്തത്. മാവുങ്കാൽ ഇഎച്എസ് പോളി ക്ലിനിക്ക് ആശുപത്രിയിലെ ഡോ. ടികെ ഷർമിനയുടെ പരാതിയിലാണ് ജീവനക്കാരായ ജയകൃഷ്ണൻ, ലാബ് ടെക്നീഷ്യ അഞ്ജലി എന്നിവർക്കെതിരെ കേസെടുത്തത്.

ബുധനാഴ്ചയാണ് സംഭവം. ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലുമാണ് ജീവനക്കാർ നായ്ക്കുരണപ്പൊടി വിതറിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ ഹൊസ്ദുർ​ഗ് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

itching powder sprinkled
അടിച്ചുപൊളിച്ച് ഗോവ കാണാം, കുറഞ്ഞ ചെലവില്‍; വരുന്നു കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്

ആരോ​ഗ്യ പ്രവർത്തകർക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. ഇരുവരേയും ജോലി സംബന്ധമായി ഡോക്ടർ മുൻപ് ശകാരിച്ചിരുന്നു. ഇതാണു പ്രതികാരത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു.

itching powder sprinkled
പൊലിസ് ഐഡി കാര്‍ഡ് ഉപയോഗിച്ചു മുറിയെടുത്തു; പീഡനത്തിന് പിന്നാലെ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
Summary

itching powder sprinkled: Police have filed a case against hospital staff for allegedly sprinkling itching powder in a doctor's examination room

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com