KSRTC Budget TOUR
KSRTC Budget TOUR Facebook

അടിച്ചുപൊളിച്ച് ഗോവ കാണാം, കുറഞ്ഞ ചെലവില്‍; വരുന്നു കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്

വിനോദസഞ്ചാര വികസന സാധ്യതകള്‍ കണക്കിലെടുത്ത് നടപ്പാക്കുന്ന കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ടൂര്‍ പാക്കേജ്.
Published on

കൊച്ചി: ഗോവയുടെ സൗന്ദര്യം എത്രയാസ്വദിച്ചാലും മതിവരുകയില്ല. അത്രമേല്‍ ആകര്‍ഷണീയമാണ് സഞ്ചാരികള്‍ക്ക് ഗോവ. കുറഞ്ഞ ചെലവില്‍ ഗോവയിലേക്ക് യാത്ര പോകാന്‍ പദ്ധതിയുണ്ടോ?. എങ്കില്‍ ഒരിത്തിരം നേരം കൂടി കാത്തിരിക്കൂ. വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി എത്തുന്നു. വിനോദസഞ്ചാര വികസന സാധ്യതകള്‍ കണക്കിലെടുത്ത് നടപ്പാക്കുന്ന കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ടൂര്‍ പാക്കേജ്. പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെഎസ്ആര്‍ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

KSRTC Budget TOUR
'ആള്‍ക്കൂട്ടത്തില്‍ ജീവിച്ച ഒരു മനുഷ്യനു ആ ആള്‍ക്കൂട്ടം തന്നെ ട്രോമയായി ; മരിക്കുന്നത് ബോര്‍ഡ് വെച്ച കാറില്‍ ആകണം എന്നു കരുതുന്നവര്‍ ഇത് മാതൃകയാക്കണം'

തമിഴ്നാട്ടിലെ രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആരംഭിച്ച പാക്കേജുകളുടെ മാതൃകയിലായിരിക്കും ഗോവ യാത്രയും. 'കേരളത്തിനുള്ളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇതിനോടകം പാക്കേജുകളില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അന്തര്‍സംസ്ഥാന യാത്രകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,' കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 2024-ലാണ് തമിഴ്നാട് പാക്കേജുകളെക്കുറിച്ച് ആദ്യമായി ആലോചിച്ചത്. നിലവിലെ ട്രിപ്പുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KSRTC Budget TOUR
'ഇച്ഛാശക്തിയുടെ പ്രതീകം; ഇന്ത്യയിലൊരിടത്തും ഇതിനു സമാനമായ പുനരധിവാസം കാണാന്‍ കഴിയില്ല'

മലയാളികള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് പ്രിയപ്പെട്ട ഇടമാണ് ഗോവ. അതിനാല്‍ തന്നെ ഈ പാക്കേജിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ യാത്രയുടെ നിരക്ക് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കായി സൂപ്പര്‍ ഡീലക്‌സ് ബസുകളായിരിക്കും ഉപയോഗിക്കുകയെന്ന് കെഎസ്ആര്‍ടിസി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ പറഞ്ഞു. തമിഴ്നാട് പാക്കേജുകളിലേതുപോലെ ഗോവയിലും കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ചായിരിക്കും സേവനങ്ങള്‍ നല്‍കുക.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ബജറ്റ് ടൂറിസത്തില്‍ നിന്നുള്ള വരുമാനം കുതിച്ചുയരുകയാണ്. 2023: 20 കോടി രൂപ (2.5 ലക്ഷം യാത്രക്കാര്‍), 2024: 23 കോടി രൂപ (3.2 ലക്ഷം യാത്രക്കാര്‍), 2025: 42 കോടി രൂപ (6.7 ലക്ഷം യാത്രക്കാര്‍) എന്നിങ്ങനെയാണ് കണക്കുകള്‍. 2024 സാമ്പത്തിക വര്‍ഷത്തില്‍ 23 കോടിയായിരുന്ന വാര്‍ഷിക വരുമാനം 2025ല്‍ 43 കോടിയായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ ആകെ 85 കോടി രൂപയുടെ വരുമാനം ലഭിച്ചതായും 12.4 ലക്ഷം വിനോദസഞ്ചാരികള്‍ ഈ സേവനം പ്രയോജനപ്പെടുത്തിയതായും കണക്കുകള്‍ പറയുന്നു. മൂന്നാര്‍, ഗവി പാക്കേജുകള്‍ക്ക് പുറമെ നെഫര്‍റ്റിറ്റി ക്രൂയിസ് യാത്രയും വന്‍ വിജയമാണ്. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് തിരുവനന്തപുരം സൗത്ത് ഡിപ്പോയില്‍ നിന്നുമാണ്. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്.

തൃശൂരിലും ഡബിള്‍ ഡെക്കര്‍ ബസ്

എറണാകുളത്തെയും ഇടുക്കിയിലെയും ഡബിള്‍ ഡെക്കര്‍ ബസുകളുടെ വിജയം കണക്കിലെടുത്ത് തൃശൂരിലും ഈ സേവനം ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. വാഹനം ലഭ്യമാകുന്ന മുറയ്ക്ക് 'തൃശൂര്‍ നഗരക്കാഴ്ചകള്‍' എന്ന പേരില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Summary

KSRTC to launch budget tour packages to Goa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com