

കോഴിക്കോട്: നിയമസഭാ തെരഞ്ഞടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. പാര്ട്ടി സംസ്ഥാന അധ്യക്ഷന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്. 27 സീറ്റുകളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. മുതിര്ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില് മത്സരിക്കും. യുവജനങ്ങള്, വനിതകള് തുടങ്ങിയവര് പട്ടികയിലുണ്ട്. മൂന്ന് തവണ മത്സരിച്ച് ജയിച്ചവര്ക്ക് ഇത്തവണ സീറ്റില്ല. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്, കെപിഎ മജീദ് എന്നിവര്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചത്.
മലപ്പുറം ലോക്സഭ സീറ്റ് ഉപതെരഞ്ഞെടുപ്പിലേക്ക് അബ്ദുസമദ് സമദാനിയായിരിക്കും യുഡിഎഫ് സ്ഥാനാര്ഥി. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി. അബ്ദുല് വഹാബ് ആയിരിക്കും സ്ഥാനാര്ഥി.
മഞ്ചേശ്വരം- എം.കെ.എം. അഷ്റഫ്
കാസര്കോട്- എന്.എ. നെല്ലിക്കുന്ന്
അഴീക്കോട്- കെ.എം ഷാജി
കൂത്തുപറമ്പ്- പൊട്ടന്ങ്കണ്ടിഅബ്ദുള്ള
കുറ്റ്യാടി- പാറക്കല് അബ്ദുള്ള
കോഴിക്കോട് സൗത്ത്- നൂര്ബിന റഷീദ്
കുന്ദമംഗലം- ദിനേശ് പെരുമണ്ണ
കൊടുവള്ളി- എം.കെ മുനീര്
തിരുവമ്പാടി- സി.പി ചെറിയമുഹമ്മദ്
കെണ്ടോട്ടി- ടി.വി ഇബ്രാഹിം
ഏറനാട്- പി.കെ ബഷീര്
മഞ്ചേരി- യു.എ. ലത്തീഫ്
പെരിന്തല്മണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മലപ്പുറം- പി. ഉബൈദുള്ള
വേങ്ങര- പി. കെ കുഞ്ഞാലിക്കുട്ടി
വള്ളിക്കുന്ന്- അബ്ദുല് ഹമീദ് മാസ്റ്റര്
തിരൂരങ്ങാടി- കെ.പിഎ മജീദ്
താനൂര്- പി. കെ ഫിറോസ്
തിരൂര്- കുറുക്കോളി മൊയ്തീന്
കോട്ടയ്ക്കല്- കെ.കെ ആബിദ് ഹുസൈന് തങ്ങള്
മണ്ണാര്ക്കാട്- എന്. ഷംസുുദ്ദീന്
ഗുരുവായൂര്- കെ.എന്.എ ഖാദര്
കളമശ്ശേരി- വി. ഇ. ഗഫൂര്
കോങ്ങാട്- യു.സി. രാമന്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates