'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

VD-Satheesan
വിഡി സതീശന്‍ /ഫയല്‍
Updated on
1 min read

കല്‍പറ്റ: ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ മതേതരവും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുമ്പോള്‍ വര്‍ഗീയവുമാകുന്നതെങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് വെല്‍ഫയര്‍ പാര്‍ട്ടിയാണെന്നും സതീശന്‍ വ്യക്തമാക്കി. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

VD-Satheesan
ട്രെയിനില്‍ നിന്ന് കഞ്ചാവ് പൊതികള്‍ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാര്‍, യുവതി പിടിയില്‍

ജമാഅത്തെ ഇസ്ലാമിയുമായി യാതൊരു ബന്ധവുമില്ലെന്നും പിറകെ പോയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഹിറാ സെന്ററില്‍ വച്ച് ജമാഅത്തെ ഇസ്ലാമിയുടെ അമീറും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും പിണറായിയുടെ പ്രസ്താവനയും പരാമര്‍ശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

VD-Satheesan
പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

1977 മുതല്‍ 2019 വരെ ജമാഅത്തെ ഇസ്‌ലാമി എല്‍ഡിഎഫിനൊപ്പമായിരുന്നുവെന്നും 2006 മുതല്‍ 2011 വരെ നിരവധി സര്‍ക്കാര്‍ കമ്മിറ്റികളില്‍ അവരുടെ നേതാക്കളുണ്ടായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പച്ചക്കള്ളമാണെന്നും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുമ്പോള്‍ മാത്രമാണ് ജമാഅത്തെ ഇസ്ലാമി വര്‍ഗീയമാകുന്നതെന്നും അതെങ്ങനെയാണെന്നും സതീശന്‍ ചോദിച്ചു.

Summary

'Jamaat-e-Islami becomes secular only when it stands with CPM'- VD-Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

VD Satheesan, KN Balagopal
VD Satheesan visit at Guruvayur Temple
vd satheesan
Kerala Governments that took the oath of office at the Central Stadium
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com