'രാഹുല്‍ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ മുഖ്യമന്ത്രിയാകാന്‍ ചരടുവലിക്കുന്നു? കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയം'

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ പരസ്യമായി രംഗത്തുവന്ന് ജമാഅത്തെ ഇസ്ലാമി
Jamaat-e-Islami comes out against AICC General Secretary KC Venugopal
കെ സി വേണുഗോപാല്‍ /ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ പരസ്യമായി രംഗത്തുവന്ന് ജമാഅത്തെ ഇസ്ലാമി. മുഖ്യമന്ത്രി ആകാന്‍ കെസി വേണുഗോപാല്‍ ചരടുവലി നടത്തുന്നുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയമെന്നാണ് ജമാഅത്തെ നേതാവ് ഡോ. അബ്ദുസ്സലാം അഹമദിന്റെ വിമര്‍ശനം.

'ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ പണം ചെലവഴിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം എംഎല്‍എമാരെ വിലക്കു വാങ്ങി അവരുടെ നേതാക്കളാകുവാന്‍ പണം ചെലവഴിക്കുന്നു. എന്തൊരു കഷ്ടമാണിതെന്നാണ്' വിമര്‍ശനം.

Jamaat-e-Islami comes out against AICC General Secretary KC Venugopal
അന്നും ഫോട്ടോഗ്രാഫറുടെ ക്ലിക്കില്‍ മുകുള്‍ വാസ്‌നിക്കിന്റെ രഹസ്യം ചോര്‍ന്നു; പിന്തുണപ്പട്ടിക പരസ്യമായി

'ആര്‍എസ്എസിനെ തോല്‍പ്പിച്ച് ഡല്‍ഹി പിടിക്കുവാന്‍ ചുമതലപ്പെടുത്തപ്പെട്ട കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി, രാഹുല്‍ഗാന്ധിയുടെ സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ നടക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്നും?' സാമൂഹ്യമാധ്യമത്തിലെ പോസ്റ്റില്‍ പറയുന്നു.

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍ ഹൈക്കമാന്‍ഡെങ്ങാനും തീരുമാനിക്കുകയാണെങ്കില്‍ യുഡിഎഫിന് വോട്ട് ചെയ്ത സകല മനുഷ്യരും തെരുവിലിറങ്ങണം. സമ്മതിക്കരുതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

അബ്ദുസ്സലാം അഹമദിന്റെ പോസ്റ്റ്

കെ.സി വേണുഗോപാല്‍ കേരള മുഖ്യമന്ത്രിയാകുവാന്‍ ചരട്

വലിക്കുന്നു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഈ

കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയം തന്നെ എന്നല്ലാതെ

എന്ത് പറയാന്‍....?!

ആര്‍എസ്എസിനെ തോല്‍പ്പിച്ച് ഡല്‍ഹി പിടിക്കുവാന്‍

ചുമതലപ്പെടുത്തപ്പെട്ട കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍

സെക്രട്ടറി, രാഹുല്‍ഗാന്ധിയുടെ സ്വന്തം മനസ്സാക്ഷി

സൂക്ഷിപ്പുകാരന്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ

മുഖ്യമന്ത്രിയാകാന്‍ നടക്കുന്നതിന്റെ അര്‍ത്ഥമെന്താണ് ?

ഇവര്‍ക്കൊക്കെ ഫാസിസ്റ്റ് വിരുദ്ധ സമരം എന്ന് പറയുന്നത്

വെറും ഒരു എന്റര്‍ടൈന്‍മെന്റ് മാത്രമാണ്, ഒരിക്കലും

സീരിയസായ ഒരു ദൗത്യമല്ല. ഇവരെയൊക്കെ അവലംബിച്ചു

കൊണ്ടാണല്ലോ നാം ഫാസിസത്തെ രാജ്യത്ത് നേരിടാന്‍

പോകുന്നത്....!

ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍

പണം ചെലവഴിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം

എംഎല്‍എമാരെ വിലക്കു വാങ്ങി അവരുടെ

നേതാക്കളാകുവാന്‍ പണം ചെലവഴിക്കുന്നു. എന്തൊരു കഷ്ടം....!

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍

ഹൈക്കമാന്‍ഡെങ്ങാനും തീരുമാനിക്കുകയാണെങ്കില്‍

യുഡിഎഫിന് വോട്ട് ചെയ്ത

സകല മനുഷ്യരും

തെരുവിലിറങ്ങണം. സമ്മതിക്കരുത്.....

ഡോ. അബ്ദുസ്സലാം അഹമദ്

Summary

Jamaat-e-Islami comes out against AICC General Secretary KC Venugopal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com