'ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം'; വിവാദ പരാമര്‍ശത്തില്‍ എ കെ ബാലന് ജമാ അത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

എ കെ ബാലന്റെ പ്രസ്താവന ഒരു കലാപാഹ്വാനത്തിന് തുടക്കമിടുന്ന പ്രസ്താവനയാണെന്ന് ജമാ അത്തെ ഇസ്ലാമി ആരോപിച്ചു
AK Balan
AK Balan
Updated on
1 min read

തിരുവനന്തപുരം: വിവാദപരാമര്‍ശത്തില്‍ സിപിഎം നേതാവ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച് ജമാ അത്തെ ഇസ്ലാമി. ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം. അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് വക്കില്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

AK Balan
എകെ ബാലന്‍റേത് സംഘപരിവാര്‍ തന്ത്രം, സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ: വിഡി സതീശന്‍

എ കെ ബാലന്റെ പ്രസ്താവന ഒരു കലാപാഹ്വാനത്തിന് തുടക്കമിടുന്ന പ്രസ്താവനയാണെന്ന് ജമാ അത്തെ ഇസ്ലാമി ആരോപിച്ചു. മതസംഘടനയ്‌ക്കെതിരെ നടത്തിയ പ്രസ്താവന സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതാണ്. അതിനാല്‍ വിവാദ പ്രസ്താവന ബാലന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പിന്‍വലിക്കുകയും, പരസ്യമായി മാപ്പു പറയുകയും വേണമെന്ന് ജമാ അത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു.

AK Balan
സര്‍ക്കാര്‍ ജോലിക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സംവരണ ക്വാട്ട വര്‍ധിപ്പിക്കണം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി; ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ

അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുക. അങ്ങനെയെങ്കില്‍ മാറാടുകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് എ കെ ബാലന്‍ അഭിപ്രായപ്പെട്ടത്. ബാലന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഭൂരിപക്ഷ സമുദായത്തില്‍ മുസ്ലീം വിരുദ്ധവികാരം ഉണ്ടാക്കി രണ്ടു സമൂഹങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ മുമ്പ് നടത്തിയ തന്ത്രമാണ്, എകെ ബാലന്‍ ആവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Summary

Jamaat-e-Islami sends legal notice to CPM leader AK Balan over controversial remarks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com