ജെഇഇ മെയിൻ; കേരളത്തിൽ ഒന്നാമൻ കോഴിക്കോട്ടുകാരൻ അക്ഷയ് ബിജു

രാജ്യത്ത് 24 വിദ്യാർഥികളാണ് ഇത്തവണ 100 ശതമാനം മാർക്ക് നേടിയത്
JEE Main; Kozhikode native Akshay Biju tops Kerala
അക്ഷയ് ബിജു
Updated on
1 min read

കോഴിക്കോട്: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിൻ 2025 സെഷൻ 2 പരീക്ഷയിൽ കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജു. കോഴിക്കോട് സ്വദേശിയാണ്. 99.9960501 ആണ് അക്ഷയ് നേടിയ സ്കോർ.

രാജ്യത്ത് 24 വിദ്യാർഥികളാണ് ഇത്തവണ 100 ശതമാനം മാർക്ക് നേടിയത്. കേരളത്തിൽ ആർക്കും മുഴുവൻ മാർക്കും ലഭിച്ചില്ല. രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പെര്‍ഫെക്ട് ടെന്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ഉയര്‍ന്ന സ്‌കോര്‍ നേടിയത്.

ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്. എഞ്ചിനീയറിങ്ങ് പരീക്ഷകള്‍ ആണ്‍കുട്ടികളുടെ മേഖലയെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് ഉന്നത വിജയം നേടിയവരില്‍ പെണ്‍കുട്ടികളും ഇടം പിടിച്ചിരിക്കുന്നത്.

പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍ കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com