ഹരിപ്പാട് : യുദ്ധത്തെത്തുടര്‍ന്ന് ഇറാനിലെ ചരക്കുകപ്പലില്‍ കുരുങ്ങിക്കിടക്കുകയായിരുന്ന പള്ളിപ്പാട് പറയങ്കേരി കണ്ടത്തില്‍ പുത്തന്‍ വീട്ടില്‍ ജെറിന്‍ ജോര്‍ജ് തിരികെ വീട്ടിലെത്തി.
മരണം നേര്‍ക്കുനേര്‍ കണ്ടിടത്തുനിന്നാണ് ജെറിന്‍ രക്ഷപ്പെട്ടെത്തിയത്. കെസി വേണുഗോപാല്‍ എംപിയും രമേശ് ചെന്നിത്തല എംഎല്‍എയും നടത്തിയ ഇടപെടലിലാണ് മടക്കം സാധ്യമായതെന്ന് കുടുംബം പറഞ്ഞു.
അര്‍മീനിയയില്‍ നിന്നു മുംബൈയിലേക്കും പിന്നീട് കൊച്ചിയിലേക്കും എത്തിച്ചേരുകയായിരുന്നു. യുദ്ധം കനത്തതോടെ ഭയപ്പെട്ടായിരുന്നു കപ്പലില്‍ കഴിഞ്ഞതെന്ന് ജെറിന്‍ പറയുന്നു. പേടികാരണം അടുത്തടുത്തുള്ള മലയാളികളെല്ലാവരും ഒരേ കപ്പലിലായിരുന്നെന്നും 40 ദിവസത്തോളം ഒരുനേരം മാത്രം ആഹാരം കഴിച്ചാണ് കഴിഞ്ഞതെന്നും ജെറിന്‍ അനുഭവം പങ്കുവെച്ചു.
ഇറാനിയന്‍ കപ്പലിലെ എന്‍ജിന്‍ ടെക്‌നീഷ്യനായിരുന്നു ജെറിന്‍. ദുബായി കടപ്പുറത്തെത്തിയതോടെയാണ് ജെറിന്‍ സഞ്ചരിച്ച കപ്പലിനു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം തുടങ്ങിയത്. ദുബായിയിലിറങ്ങി നാട്ടിലേക്കു മടങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും യുദ്ധം തടസ്സമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates