അതികായനെ അട്ടിമറിച്ച് വിജയം; ലീ​ഗിന്റെ ആദ്യ വനിതാ എംഎൽഎ; ചരിത്രമെഴുതി ഫാത്തിമ തഹ്‍ലിയ

1980 മുതൽ തുടർച്ചയായി സിപിഎം ജയിക്കുന്ന മണ്ഡലത്തിൽ 5087 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീ​ഗ് സ്ഥാനാർഥിയുടെ മുന്നേറ്റം
fathima thahiliya
fathima thahiliyafb
Updated on
1 min read

കോഴിക്കോട്: മുസ്ലിം ലീ​ഗിന്റെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടവുമായാണ് അഡ‍്വ. ഫാത്തിമ ത​ഹ്‍ലിയ പേരാമ്പ്രയിൽ നിന്നു ജയിച്ചു കയറി നിയമസഭയിൽ എത്തുന്നത്. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായ പേരാമ്പ്രയിലേക്കുള്ള അവരുടെ വരവ് അപ്രതീക്ഷിതമായിരുന്നു.

മുൻ മന്ത്രിയും സിറ്റിങ് എംഎഎൽഎയും മുതിർന്ന സിപിഎം നേതാവുമായ ടിപി രാമകൃഷ്ണനെ 5087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ്‍ലിയ അട്ടിമറിച്ചത്. 81429 വോട്ടുകളാണ് അവർ നേടിയത്. ടിപി രാമകൃഷ്ണന് 76342 വോട്ടുകളും കിട്ടി.

fathima thahiliya
85,000 കടന്ന് 'കുഞ്ഞാപ്പ', റെക്കോര്‍ഡ് ഭൂരിപക്ഷം; ചരിത്ര നേട്ടവുമായി മുസ്ലീംലീഗ്

ലീ​ഗ് വനിതകൾക്ക് അവസരം നൽകുന്നില്ലെന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് ഫാത്തിമ തഹ്‍ലിയ പേരാമ്പ്രയിൽ സ്ഥാനാർഥിയായി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കുറ്റിച്ചിറയിൽ നിന്നു വിജയിച്ച് കൗൺസിലറായ ശേഷമാണ് ഫാത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്.

മണ്ഡലം രൂപീകരിച്ച ശേഷം രണ്ട് തവണ ഒഴികെ ഒരു കാലത്തും പേരാമ്പ്ര ഇടതിനെ കൈവിട്ടിട്ടില്ല. 1980 മുതൽ തുടർച്ചയായി സിപിഎം ജയിക്കുന്ന മണ്ഡലം കൂടിയാണിത്.

fathima thahiliya
വിയര്‍ത്ത് 'കടന്നുകയറി' പിണറായി വിജയന്‍, കഴിഞ്ഞ ഭൂരിപക്ഷത്തേക്കാള്‍ 30,876 കുറവ്; വിഡി സതീശനും ഭൂരിപക്ഷത്തില്‍ ഇടിവ്
Summary

Kerala Assembly Election Result 2026 fathima thahiliyas historic win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com