Aloshi Adams
അലോഷി ആദംഫെയ്‌സ്ബുക്ക്

'വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്ത്യന്‍ യുവാവിനെ തട്ടിയെടുത്ത ഈഴവ ജിഹാദി പെണ്‍കൊടി', അലോഷിയുടെ പഴയ കുറിപ്പ് വൈറല്‍

''അച്ചന്‍മാരെ... മൊയ്‌ലാക്കന്‍മാരെ...മതനേതാക്കളെ...മന്‍സന്മാര്‍ ജീവിച്ചോട്ടെ''
Published on

ടയ്ക്കല്‍ തിരുവാതിര ഉത്സവത്തിനോടനുബന്ധിച്ച് സിപിഎമ്മിന്റെ പ്രചാരണ ഗാനങ്ങളും വിപ്ലവ ഗാനങ്ങളും പാടി വിവാദത്തിലായ ഗസല്‍ ഗായകന്‍ അലോഷിയുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. നാല് വര്‍ഷം മുമ്പാണ് അലോഷി ആദം ഫെയ്‌സ്ബുക്കില്‍ മതത്തെപ്പറ്റിയും ജാതിയെക്കുറിച്ചുമുള്ള പോസ്റ്റിടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്ത്യന്‍ യുവാവിനെ തട്ടിയെടുത്ത പെണ്‍കുട്ടി ഭാര്യയാവുകയും മകന്‍ ജനിച്ചതിനെപ്പറ്റിയുമാണ് അലോഷിയുടെ പോസ്റ്റ്. കുട്ടിയുടെയും ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോയും ഉള്‍പ്പെടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

''വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്ത്യന്‍ യുവാവിനെ തട്ടിയെടുത്ത ഈഴവ ജിഹാദി പെണ്‍കൊടി ജിഷ... ജിഹാദിന്റെ ഫലമായി ഉണ്ടായ പുത്രന്‍ ഖാദന്‍(ആദം) കുട നന്നാക്കുന്നു.... ബിഷോപ്പുമാരെ...അച്ചന്‍മാരെ... മൊയ്‌ലാക്കന്‍മാരെ...മതനേതാക്കളെ...മന്‍സന്മാര്‍ ജീവിച്ചോട്ടെ'', എന്നായിരുന്നു 2021 സെപ്തംബര്‍ 19 ന് അലോഷിയുടെ പോസ്റ്റ്.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം കിട്ടുന്നുവെന്ന് ഫാ. ജോയി കണ്ണന്‍ചിറയുടെ നേരത്തെയുള്ള പ്രസ്താവനയും അലോഷി പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇതിനേക്കാള്‍ മികച്ചൊരു മറുപടി ഇല്ലെന്നാണ് ചിലര്‍ ഈ പോസ്റ്റിന് താഴെ അന്ന് കമന്റ് ചെയ്തിരിക്കുന്നത്.

സ്വാശ്രയകോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്ക് പറ്റി, ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ട പുഷ്പനെക്കുറിച്ചുള്ള പാട്ടുകള്‍ അടക്കമാണ് പരിപാടിയില്‍ പാടിയത്. കടയ്ക്കല്‍ തിരുവാതിരയുടെ ഒമ്പതാം ദിവസമായ കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടായിരുന്നു അലോഷിയുടെ പരിപാടി. സംഭവത്തില്‍ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. അമ്പത്തിലെ പരിപാടിയില്‍ എന്തിനാണ് പുഷ്പനെ അറിയാമോ എന്ന പാട്ട് പാടിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. എന്നാല്‍ സദസില്‍ നിന്നും ആളുകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ പാടിയതെന്നായിരുന്നു അലോഷിയുടെ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com