'മുന്നണി വിട്ടാൽ അഞ്ച് എംഎൽഎമാരും ഒന്നിച്ചുണ്ടാകും'; ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി ജോസ് കെ മാണി

യുഡിഎഫിൽ നിന്ന് 2020-ൽ കേരള കോൺഗ്രസിനെ പുറത്താക്കിയപ്പോൾ ചേർത്തുപിടിക്കാൻ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനമാനിച്ചപ്പോൾ ആ തീരുമാനത്തോടൊപ്പം ഉറച്ച നിൽക്കണമെന്ന് പറഞ്ഞത് റോഷിയും ജയരാജും അടക്കമുള്ളവരാണ്.
Jose K Mani
Jose K Mani denies talks of Kerala Congress M leaving the LDF amid audio leak controversyfile
Updated on
1 min read

കോട്ടയം: ഇടതുമുന്നണി വിടാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ നീക്കത്തിന് തടയിട്ടത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖയ്ക്ക് മറുപടിയുമായി ജോസ് കെ മാണി. ശബ്ദരേഖയ്ക്ക് പിന്നിൽ വർഗീസാണെന്ന് താൻ കരുതുന്നില്ല. കേരള കോൺഗ്രസ് ബൂർഷ്വാ പാർട്ടിയാണെന്നടക്കുള്ള രീതിയിലാണ് ശബ്ദരേഖ പുറത്ത് വന്നത്. പണ്ട് കാലത്തെ സഖാക്കളേ പോലെ വായനാശീലമുള്ള ആളല്ല ഈ പ്രതികരണം നടത്തിയതെന്ന് മനസ്സിലായെന്നും ജോസ് കെ മാണി പറഞ്ഞു.

Jose K Mani
'വാക്കും പ്രവൃത്തിയും രണ്ട്, അയാള്‍ ഒരുപാട് വരമ്പ് ചാടിക്കഴിഞ്ഞു'; വി ഡി സതീശനെതിരെ സുകുമാരന്‍ നായര്‍

പഴയ സഖാക്കൾ ആരെങ്കിലും ആണെങ്കിൽ കെ എം മാണിയുടെ അധ്വാന വർഗ സിദ്ധാന്തം ഒരു പ്രാവശ്യം എങ്കിലും വായിച്ചേനെ. അധ്വാന വർഗം ഒരു ബൂർഷ്വാ അല്ല. ശബ്ദരേഖ വർഗീസിന്റേതാണെങ്കിലും അല്ലെങ്കിൽ കാലം മാറി സംസാരിച്ചതാണെന്ന് തോന്നുന്നു. യു ഡി എഫിൽ നിന്ന് 2020-ൽ കേരള കോൺഗ്രസിനെ പുറത്താക്കിയപ്പോൾ ചേർത്തുപിടിക്കാൻ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനമാനിച്ചപ്പോൾ ആ തീരുമാനത്തോടൊപ്പം ഉറച്ച നിൽക്കണമെന്ന് പറഞ്ഞത് റോഷിയും ജയരാജും അടക്കമുള്ളവരാണ്. ഒരു പക്ഷെ അതിനെ കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Jose K Mani
'രഹസ്യമായി ആരെയും കാണാന്‍ പോയിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്'

'മുന്നണി മാറുന്നതുമായ ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം അഭിപ്രായങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. യു ഡി എഫിനൊപ്പം ഇപ്പോൾ പോകുന്നുവെങ്കിൽ അഞ്ച് എംഎൽഎമാരും ഒപ്പമുണ്ടാകും. എന്നാൽ അതല്ല ഇപ്പോഴത്തെ ഞങ്ങളുടെ നിലപാട്. ഇടതുപക്ഷമാണ് ഞങ്ങളെ ചേർത്തുപിടിച്ചത്. അവർക്കൊപ്പമാണ് ഇപ്പോഴും. അതുകൊണ്ട് ഉത്തരവാദിത്തമുള്ള ഒരു നേതാവ് ഇത്തരത്തിൽ സംസാരിക്കുമെന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

Jose K Mani
പഴയ വിരിപ്പുകള്‍ മാറ്റിയാല്‍പ്പോരെ, പിന്നെ കുറച്ച് ഇലക്ട്രിക് പണികളും;ബജറ്റ് 15,000!,മന്ത്രി മന്ദിരത്തിന്  23 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി വേണ്ടെന്ന് കെ രാജന്‍

കേരള കോൺഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ മുന്നണി വിടുന്നു എന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ഈ നീക്കത്തിന് റോഷി അഗസ്റ്റിനാണ് ഈ തടയിട്ടതെന്നും ഇതൊരു രാഷ്‌ടീയ വിജയമാണെന്നും എന്ന തരത്തിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. ഇത് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റേതാണെന്ന് എന്നായിരുന്നു ആരോപണം..

Summary

Jose K Mani denies talks of Kerala Congress M leaving the LDF amid audio leak controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com