'രണ്ടില' ജോസ് കെ മാണിക്ക് തന്നെ ; ഇടക്കാല സ്‌റ്റേ ഇല്ല ; ജോസഫിന്റെ അപ്പീലില്‍ വിശദവാദം പിന്നീട്

പി ജെ ജോസഫ് സമര്‍പ്പിച്ച അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു
'രണ്ടില' ജോസ് കെ മാണിക്ക് തന്നെ ; ഇടക്കാല സ്‌റ്റേ ഇല്ല ; ജോസഫിന്റെ അപ്പീലില്‍ വിശദവാദം പിന്നീട്
Updated on
1 min read

കൊച്ചി : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി വിധിയ്ക്ക് ഇടക്കാല സ്‌റ്റേ ഇല്ല. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. 

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച് ചോദ്യം ചെയ്ത് പി ജെ ജോസഫ് നേരത്തെ നല്‍കിയ ഹര്‍ജിയിലാണ്, കമ്മീഷന്‍ തീരുമാനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ ഇടപെടില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പി ജെ ജോസഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com