'ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ?; മെസിയെ അല്ല, വിദേശ മദ്യമാണ് കൊണ്ടുവരാമെന്നു പറഞ്ഞത്'; പരിഹസിച്ച് ജോയ് മാത്യു

'വിദേശ താരത്തെയല്ല താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്...അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ'
anto augustine
ആന്റോ അഗസ്റ്റിന്‍
Edited By:
Updated on
1 min read

കൊച്ചി: വീട്ടില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. 'വിദേശ താരത്തെയല്ല താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്...അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ' - ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാഴവറ്റയിലെ വീട്ടില്‍നിന്ന് 43 ലീറ്റര്‍ വിദേശമദ്യവും 22 ലീറ്റര്‍ വൈനുമാണ് പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. നിയമപ്രകാരം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ അളവിലുള്ള മദ്യമാണ് പരിശോധനയ്ക്കിടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം.

എസ്‌ഐടി അറിയിച്ചതിനെത്തുടര്‍ന്ന് എക്‌സൈസ് എത്തി മദ്യശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആന്റോയെ അറസ്റ്റ് ചെയ്യാന്‍ എക്‌സൈസ് സംഘം എത്തിയെങ്കിലും എഫ്‌ഐആര്‍ വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഒടുവില്‍ എഫ്‌ഐആര്‍ പകര്‍പ്പ് നല്‍കിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്.

63 ലിറ്റര്‍ വിദേശമദ്യം വീട്ടില്‍ എന്തിന് സൂക്ഷിച്ചു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റേതോ ഒരു എക്‌സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിന്‍പറഞ്ഞത്. തുടര്‍ന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.

Summary

Joy Mathew Mocks Anto Augustine Following Excise Arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

top 5 17092026
anto augustine
Excise raid
 Joy Mathew
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com