

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവായ ജഡ്ജി ഇന്ന് മുതൽ വീണ്ടും കോടതിയിൽ സിറ്റിങ് നടത്തും. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതിയിലാണ് ജഡ്ജി ചുമതലയേൽക്കുന്നത്. ഇതുസംബന്ധിച്ച് കോടതി ഉത്തരവിറക്കി. ഇരിങ്ങാലക്കുട ബാർ അസോസിയേഷനും ഗവൺമെന്റ് പ്ലീഡർക്കും ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്.
ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ചത് കഴിഞ്ഞ ഒക്ടോബർ 25ന് പുലർച്ചെ 2.20നായിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമ ജഡ്ജിയായിരുന്നു. അപകടത്തിന് പിന്നാലെ ജഡ്ജി കോടതിയിൽ ഹാജരായിരുന്നില്ല. കേസിൽ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അതേ സമയം, പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ 17 കാരന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി വിധി റദ്ദാക്കണം, പ്രതിയുടെ പിതാവ് സ്വാധീനമുള്ള ജുഡീഷ്യല്‍ ഓഫീസര്‍ ആയതിനാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates