'വളര്‍മതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോള്‍ അതിക്രമത്തിന് നേതൃത്വം നല്‍കുന്നത്?'

'സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരാണ് ജനാധിപത്യത്തിന് ആവശ്യം'
Pinarayi Vijayan
പിണറായി വിജയൻ, വളർമതി
Edited By:
Updated on: 
1 min read

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ രാത്രിയുടെ മറവില്‍ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നല്‍കിയ വളര്‍മതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതി സര്‍ക്കാര്‍ തുടരുകയാണെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Pinarayi Vijayan
എല്‍പിഎസ്ടി സമരപ്പന്തല്‍ പുനഃസ്ഥാപിച്ച് ഡിവൈഎഫ്‌ഐ, വളര്‍മതിക്ക് പകരം നിരാഹാരവുമായി ജയകൃഷ്ണന്‍; സമരത്തിന് പിന്തുണയുമായി യുവമോര്‍ച്ചയും

വളര്‍മതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോള്‍ ഈ അതിക്രമത്തിന് നേതൃത്വം നല്‍കുന്നത്?. സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരാണ് ജനാധിപത്യത്തിന് ആവശ്യം.

ഡല്‍ഹിയില്‍ നരേന്ദ്രമോഡിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവര്‍ത്തിക്കാമെന്ന വിഡി സതീശന്റേയും യുഡിഎഫിന്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്നു വരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ സമരത്തെ തകര്‍ക്കുന്നതിന് വേണ്ടി പന്തല്‍ പൊളിക്കുന്നതിന് ആരും പോയിട്ടില്ല. അന്ന് ആ സമരത്തെ മണിക്കൂര്‍ വച്ച് പോയി അഭിവാദ്യം ചെയ്തു സര്‍ക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോള്‍ എല്‍പിഎസ് ടി സമരം തകര്‍ക്കാന്‍ പന്തല്‍ പൊളിക്കലും അറസ്റ്റുമായി എത്തിയത്. പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Pinarayi Vijayan
അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
Pinarayi Vijayan
സോണിയയുടെ ജീവചരിത്രം സിനിമയാകുന്നു; പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ്
Summary

Pinarayi Vijayan criticizes police action against LPST protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER