'മുഖ്യമന്ത്രി ചോരയ്ക്ക് ചോര എന്ന് പ്രസംഗിച്ചല്ലോ..., ആരെങ്കിലും വിമര്‍ശിച്ചോ...?' കെ കെ രാഗേഷ്

മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ ന്യായീകരണം
K K Ragesh
കെ കെ രാഗേഷ്
Updated on: 
1 min read

കണ്ണൂര്‍: 'ചോരയ്ക്ക് പകരം ചോര' എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതും കേസെടുക്കേണ്ടതെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്റെ പ്രസംഗം പകരത്തിന് പകരം എന്നുള്ള രീതിയിലുള്ള പ്രസ്താവനയായി കണ്ടാല്‍ മതിയെന്നും രാഗേഷ് പറഞ്ഞു.

K K Ragesh
ആപ് അപ്‌ഡേറ്റ് ചെയ്യണേ...?; കെഎസ്ആര്‍ടിസി 'ചലോ'യില്‍ ക്യാഷ്ബാക്കും സ്‌കാന്‍ ആന്‍ഡ് പേയും

ചോരയ്ക്ക് ചോര എന്ന് പറഞ്ഞതിനേക്കാള്‍ വലുതല്ല പകരത്തിന് പകരം എന്നത്. ഇപ്പോള്‍ ഒരു പ്രസംഗത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്ന മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ വിവാദമുണ്ടാക്കിയിട്ട് വരൂ എന്നും രാഗേഷ് പറഞ്ഞു. പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ പരിപാടിയിലായിരുന്നു ടി ഐ മദുസൂദന്‍ വിവാദമായ പ്രസംഗം നടത്തിയത്. "കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞു തന്നെ തീര്‍ക്കും. ചീമേനിയില്‍ അഞ്ചു പേരെ ചുട്ടുകൊന്നവരെ കോടതി വെറുതേ വിട്ടു. പക്ഷേ, അവരാരും ഇന്ന് ജീവനോടെ ഇല്ല" എന്നായിരുന്നു പരാമര്‍ശം. ഈ പ്രസംഗത്തില്‍ നിമയ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ധ​ന​രാ​ജ് വ​ധ​ക്കേ​സി​ൽ പാ​ർ​ട്ടി നേ​ര​ത്തെ ത​ന്നെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും രാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലയുടെ പൊലിസിന് സ്വമേധയാ കേസെടുക്കാം ഈ കാര്യത്തിൽ പരാതിയുടെ ആവശ്യമില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു. ഈവി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യേ​ക്കാ​ൾ വ​ലി​യ ആ​ള​ല്ല മ​ധു​സൂ​ദ​ന​ൻ. 'ചോ​ര​യ്ക്ക് ചോ​ര' എ​ന്ന​ത് ക​ടു​ത്ത പ്ര​യോ​ഗ​മാ​ണ്; അ​തി​നേ​ക്കാ​ൾ വ​ലു​ത​ല്ല 'പ​ക​ര​ത്തി​ന് പ​ക​രം' എ​ന്ന് പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തെ ആ​രെ​ങ്കി​ലും വി​മ​ർ​ശി​ച്ചോ എ​ന്ന് ചോ​ദി​ച്ച രാ​ഗേ​ഷ്, ഇ​പ്പോ​ൾ മ​ധു​സൂ​ദ​ന​ന്‍റെ പ്ര​സം​ഗ​ത്തി​ൽ മാ​ത്രം ഇ​ത്ര ആ​വേ​ശം കാ​ണി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ചോദിച്ചു.

K K Ragesh
'ഞാൻ മാവിലായിക്കാരന്‍'; മുഖ്യമന്ത്രിയുടെ ആ പ്രയോഗത്തിന് പിന്നിലെ കഥ

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷ് നയിച്ച ഇന്ത്യ മൂവ്‌മെന്റ് മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് വി ഡി സതീശന്‍ ചോരയ്ക്ക് ചോര പരാമര്‍ശം നടത്തിയത്. ' കഴിഞ്ഞ 10 വര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്തിയ ഓരോ തുള്ളി ചോരയ്ക്കും എണ്ണി പകരം ചോദിക്കുമെന്നും ഒന്നും മറക്കില്ലെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റാലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.' മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനവും കലാപാഹ്വാനവും നിയമവാഴ്ച്ചയോടുള്ള പരസ്യ വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും തോമസ് ഐസക്കും പ്രതികരിച്ചു.

Summary

CPIM Kannur District Secretary K K Ragesh has demanded that a case be registered against the CM for making a controversial speech

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER