കെകെ ശൈലജ പേരാവൂരില്‍, പികെ ശ്യാമള തളിപ്പറമ്പില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

സ്പീക്കര്‍ ഷംസീര്‍ വിജയിച്ച തലശ്ശേരിയില്‍ കാരായി രാജന്‍ മത്സരിക്കും
K K Shailaja
K K Shailaja
Updated on
1 min read

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. നിലവിലെ സീറ്റായ മട്ടന്നൂര്‍ വീണ്ടും നല്‍കാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശൈലജ പേരാവൂരില്‍ മത്സരിക്കാന്‍ സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചത്.

K K Shailaja
37 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പട്ടികയായി, സിറ്റിങ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ഇല്ല

പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് നിലവില്‍ ജനപ്രതിനിധി. വരുന്ന തെരഞ്ഞെടുപ്പിലും സണ്ണി ജോസഫ് തന്നെ മത്സരിക്കുമെന്നാണ് സൂചനകള്‍. 2006 ല്‍ ശൈലജ പേരാവൂരില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ശൈലജ മാറുന്നതോടെ, സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമായ മട്ടന്നൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സ്ഥാനാര്‍ത്ഥിയാകും.

K K Shailaja
ആര്‍എസ്എസിനെ പേടി, നേമത്തോടു മുഖം തിരിച്ച് മുതിര്‍ന്ന നേതാക്കള്‍; സ്ഥാനാര്‍ഥിയെ കിട്ടാതെ കോണ്‍ഗ്രസ്

തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. സ്പീക്കര്‍ ഷംസീര്‍ വിജയിച്ച തലശ്ശേരിയില്‍ കാരായി രാജന്‍ മത്സരിക്കും. പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ ജനവിധി തേടും.

Summary

Former Health Minister KK Shailaja will contest from Peravoor constituency in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com