കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

അഡ്വക്കേറ്റ് സന്തോഷ് കുമാറിനെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്
KM Basheer hit-and-run murder case update
കെ എം ബഷീര്‍, ശ്രീറാം വെങ്കിട്ടരാമന്‍ ഫയല്‍ ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍. അഡ്വക്കേറ്റ് സന്തോഷ് കുമാറിനെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചാണ് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരിച്ചത്.

KM Basheer hit-and-run murder case update
തലശേരിയിൽ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യുത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ എം ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. ഒന്നാം പ്രതിയായ ശ്രീറാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ഹാജരാകുന്നത്.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ബഷീറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കാറില്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമാണ് ഉണ്ടായിരുന്നത്.

വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. വഫ ഫിറോസിനെ നേരത്തെ കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

KM Basheer hit-and-run murder case update
'സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാളല്ലേ?; ഇപ്പോള്‍ പിതൃസ്ഥാനത്ത് അല്ലെന്ന് തോന്നിയിട്ടുണ്ടാകും'; ഗണേഷ് കുമാറിന് മറുപടി
KM Basheer hit-and-run murder case update
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാളെയും മറ്റന്നാളും ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
KM Basheer hit-and-run murder case update
'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി
Summary

K M Basheer murder case: Special Public Prosecutor appointed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com