ഷാജഹാനെ കസ്റ്റഡിയിലെടുത്തത് സമാന കുറ്റം ആവര്‍ത്തിച്ചതിന്, കേരള പൊലീസിന് ബിഗ് സല്യൂട്ടെന്ന് കെ ജെ ഷൈന്‍

ഇന്നലെ രാത്രി തിരുവനന്തപുരം ആക്കുളത്തുള്ള വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ കൊച്ചി ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവ റൂറല്‍ സൈബര്‍ സ്റ്റേഷനിലെത്തിച്ച
KM Shajahan
K M Shajahanഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ ചോദ്യം ചെയ്തു വിട്ടയച്ച യുട്യൂബര്‍ കെ എം ഷാജഹാനെ വീണ്ടും കസ്റ്റഡിയിലെടുത്തത് സമാനകുറ്റം ആവര്‍ത്തിച്ചതിന്റെ പേരില്‍. ജാമ്യമില്ലാ കുറ്റമാണ് ഷാജഹാനെതിരെ ചുമത്തുന്നതെന്നും പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നുമാണ് വിവരം. ഇന്നലെ രാത്രി തിരുവനന്തപുരം ആക്കുളത്തുള്ള വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ കൊച്ചി ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവ റൂറല്‍ സൈബര്‍ സ്റ്റേഷനിലെത്തിച്ചു. അതേസമയം, കേസിലെ പുരോഗതിയോട് 'കേരള പൊലീസിന് ബിഗ് സല്യൂട്ട്' എന്ന് കെ ജെ ഷൈന്‍ പ്രതികരിച്ചു.

KM Shajahan
വാഹനങ്ങള്‍ മരണ യന്ത്രങ്ങളാകും; ശാസ്ത്രീയമായ സീബ്രാ ക്രോസിങ്ങുകള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഷാജഹാന്റെ വീട് റെയ്ഡ് നടത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്ത പൊലീസ് പിന്നീട് അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണവും അധിക്ഷേപകരമായ പരാമര്‍ശങ്ങളും നടത്തുന്നു എന്ന് കാട്ടി ഷൈന്‍ നല്‍കിയ പരാതിയിലായിരുന്നു ഇത്. കേസില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി കെ ഗോപാലകൃഷ്ണനും രണ്ടാം പ്രതി ഷാജഹാനുമായിരുന്നു. ഒരു സിപിഎം നേതാവും എംഎല്‍എയും ഉള്‍പ്പെട്ട സംഭവം എന്ന പേരില്‍ ഷാജഹാന്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട വിഡിയോ പങ്കുവെക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

KM Shajahan
vellappally natesan: 'മലപ്പുറം ആരുടെയും സാമ്രാജ്യമല്ല, ലീഗ് മത പാര്‍ട്ടി തന്നെ'; ഒരു വാക്കു പോലും പിന്‍വലിക്കാന്‍ തയ്യാറല്ല: വെള്ളാപ്പള്ളി

ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ പരാതിക്കാരിയുടെ പേരും എഫ്‌ഐആറിലെ വിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ട് ഷാജഹാന്‍ വീണ്ടും യൂട്യൂബ് വിഡിയോ പോസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ പേരടക്കം ഷാജഹാന്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ ജെ ഷൈന്‍ വടക്കന്‍ പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതി കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതോടെയാണ് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുറച്ചധികം കാര്യങ്ങള്‍ പറയാനുണ്ടെന്നായിരുന്നു കൊച്ചിയിലെത്തിച്ചപ്പോള്‍ ഷാജഹാന്റെ മറുപടി.

Summary

K M Shajahan, a YouTuber, has been arrested again for repeating similar offenses related to defamatory statements against CPM leader K J Shine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com