

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഭക്തര്‍ക്ക് പരാതിയുണ്ടെന്നും കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് ഏര്‍പ്പെടുത്തണം. ഇതിനായി ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വെര്‍ച്വല്‍ ക്യൂവിന്റെ പരിധി കവിഞ്ഞു എന്ന കാരണത്താല്‍ തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം നിഷേധിക്കപ്പെടുന്നത് ശരിയല്ല. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവുന്നില്ല എന്ന പരാതി ഭക്തര്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സന്നിധാനത്തെ തിരക്ക് മുന്നില്‍ കണ്ട് എല്ലാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര പറഞ്ഞു. പമ്പാ നദിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ 5,000 രൂപ വരെ പിഴ ചുമത്തുന്നതിന് ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates