പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ പര്‍ച്ചേഴ്‌സില്‍ അന്വേഷണം; രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തതുമായ ഉപകരണങ്ങള്‍ സംബന്ധിച്ചും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
 K Muraleedharan
K Muraleedharanfile
Edited By:
Updated on
1 min read

തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആരോഗ്യവകുപ്പില്‍ നടന്ന പര്‍ച്ചേസുകളേക്കുറിച്ച് വിദഗ്ധസമിതി രൂപവത്കരിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യ വകുപ്പ് വാങ്ങിയ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങല്‍, സ്ഥാപിക്കല്‍, കമ്മീഷനിങ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. പ്ലാന്‍ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന (പി.എം.എസ്.എസ്.വൈ), മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവ പ്രകാരം വാങ്ങിയതും കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തതുമായ ഉപകരണങ്ങള്‍ സംബന്ധിച്ചും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിതരണംചെയ്ത ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓട്ടോക്ലേവ് മെഷീനുകള്‍, സോളാര്‍ പവര്‍ പ്ലാന്റുകള്‍, ജനറേറ്ററുകള്‍ എന്നിവയും പ്ലാന്‍ ഫണ്ടിന് പുറമേ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായും വാങ്ങിയ വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങളില്‍ പലതും സ്ഥാപിക്കാതെയും കമ്മീഷന്‍ ചെയ്യാതെയും കിടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ മൊബൈല്‍ മോര്‍ച്ചറി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മൂല്യമുള്ള നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതായി നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യങ്ങള്‍ സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.

 K Muraleedharan
കോറോ ഹെല്‍ത്തിലെ പിരിച്ചുവിടലിന് കാരണം പുതിയ ലേബര്‍ കോഡ്; സംസ്ഥാനത്ത് നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി
 K Muraleedharan
വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറോടെയെന്ന് മന്ത്രി ടി സിദ്ദീഖ്
 K Muraleedharan
ഉത്തരക്കടലാസും അഭിമുഖത്തിന്റെ മാര്‍ക്കും പുറത്തുവിടണം; ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പിഎസ്‌സിക്ക് കനത്ത തിരിച്ചടി
Summary

K Muraleedharan Orders Expert Panel Probe Into Health Dept Purchases Over Last 10 Years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K. Muraleedharan
Riyas_Muraleedharan
K Muraleedharan
K Muraleedharan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com