പിണറായി വിജയന്‍ നേതൃത്വത്തിലുണ്ടെങ്കില്‍ സിപിഎം രക്ഷപെടില്ല: കെ മുരളീധരന്‍

ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേത്
പിണറായി വിജയന്‍, കെ മുരളീധരന്‍
പിണറായി വിജയന്‍, കെ മുരളീധരന്‍ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
Updated on
1 min read

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുകയാണെന്നും അദ്ദേഹത്തിന്റെ നേതൃത്വമുള്ളിടത്തോളം കാലം സിപിഎം കേരളത്തില്‍ രക്ഷരപെടില്ലെന്നും കെ മുരളീധരന്‍. തൃശൂരില്‍ ബിജെപിയെ വിജയിപ്പിച്ചത് സിപിഎമ്മാണെന്നും സിപിഎമ്മിന്റെ ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്ത് കൊടുത്തുവെന്നും മുരളീധരന്‍ ആരോപിച്ചു.

കരുവന്നൂര്‍ കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേര്‍ത്ത് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇഡി അന്വേഷണം നേരിടുന്ന എം കെ കണ്ണനെ ചെയര്‍മാനാക്കിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പിണറായി വിജയന്‍, കെ മുരളീധരന്‍
'ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു'; വയനാട്ടിലെ ജനങ്ങള്‍ക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

ഏത് ട്രെന്റിലാണ് കേരളത്തില്‍ യുഡിഎഫ് വിജയിച്ചതെന്നും ഈ ട്രെന്റ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കുമോയെന്നുമുള്ളത് യുഡിഎഫ് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ലെ അനുഭവം മുന്നിലുണ്ട്. അന്ന് ഇതിനേക്കാള്‍ ഒരു സീറ്റ് അധികം കോണ്‍ഗ്രസ് ജയിച്ചിരുന്നു. പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം പഠിച്ച് ഈ നേട്ടം അടുത്ത തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pinarayi vijayan
mb rajesh
today top five news
pinarayi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com