ഖദര്‍ പഴയ ഖദറല്ല; ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, വിവാദം അനാവശ്യമെന്ന് കെ മുരളീധരന്‍

ആരോഗ്യവകുപ്പിലെ പ്രശ്‌നങ്ങള്‍ ഭാരാതാംബ വിഷയം ഇതൊക്കെ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഖദറിനെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നത് അനാവശ്യമാണ്.
k muraleedharan
കെ മുരളീധരന്‍
Updated on
1 min read

തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് പാര്‍ട്ടി നേതാവ് കെ മുരളീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെയും ഭാരാതാംബയുമുള്‍പ്പടെയുള്ള വിഷയങ്ങളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും ഖദര്‍മേഖലയെ സംരക്ഷിച്ചാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.

'ഇപ്പോള്‍ ഖദര്‍ വസ്ത്രങ്ങള്‍ തന്നെ പല നിറത്തില്‍ വരുന്നുണ്ട്. ഖദര്‍ പഴയ ഖദറൊന്നുമല്ല, പുതിയ പുതിയ വെറൈറ്റികള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പിലെ പ്രശ്‌നങ്ങള്‍ ഭാരാതാംബ വിഷയം ഇതൊക്കെ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഖദറിനെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നത് അനാവശ്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. താന്‍ ഖദറും ഖദറാല്ലത്തതും ധരിക്കാറുണ്ട്. ആരോഗ്യവകുപ്പിലെയും ഭാരാതാബയുമുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഖദര്‍ വിവാദം അനാവശ്യമാണ്'- മുരളീധരന്‍ പറഞ്ഞു.

k muraleedharan
വിസി ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ പ്രവര്‍ത്തിക്കുന്നു; ചട്ടമ്പിത്തരവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ല: വി ശിവന്‍കുട്ടി

യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന അജയ് തറയിലിന്റെ ഫെയ്‌സ ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഖദര്‍ ചര്‍ച്ചയ്ക്ക് തുടക്കമായത്. വസ്ത്രമേതായാലും മനസ് നന്നായാല്‍ മതിയെന്ന് കെഎസ് ശബരീനാഥന്റെ തിരിച്ചടിയോടെ ചര്‍ച്ച സജീവമാകുകയും ചെയ്തു. അതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.

k muraleedharan
'മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ'

ഭാരാതംബയുടെ വിഷയത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ നടപടി ശരിയാണെന്നും മുരളീധരന്‍ പറഞ്ഞു. ഈ ഭാരാതംബ ആര്‍എസ്എസിന്റെതാണ്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ശരിയല്ലെന്നും മറ്റ് നിയമനടപടികള്‍ സര്‍ക്കാരും സിന്‍ഡിക്കേറ്റുമാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ഭാരാതാംബയുടെ ചിത്രം വച്ച് പരിപാടി നടത്തിയ സംഘാടകരോട് സര്‍ക്കാര്‍ വിശദീകരണം തേടണം. ഒരിക്കലും ഇതുപോലെയുള്ള ചിത്രങ്ങള്‍ പൊതുപരിപാടിയില്‍ വയ്ക്കരുത്. ഭാരാത് മാതാ കീ ജയ് എന്ന് കോണ്‍ഗ്രസും വിളിക്കാറുണ്ട്. അതിനെ ഒരു ചിത്രത്തിന്റെ രൂപത്തില്‍ ആരും ഡിസൈന്‍ ചെയ്തിട്ടില്ല. ഇത് ഭാരാതംബയല്ല. ഈ ചിത്രം ആര്‍എസ്എസ് ഉപയോഗിക്കുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.

Summary

K Muraleedharan says the Khadar controversy is unnecessary. In the current situation, now are the discuss related to the Health Department and Bharathamba.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com