വിസി ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ പ്രവര്‍ത്തിക്കുന്നു; ചട്ടമ്പിത്തരവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ല: വി ശിവന്‍കുട്ടി

ഇപ്പോഴത്തെ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ ടൈംടേബിള്‍ ഇട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആരിഫ് മുഹമ്മദ്ഖാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു ചെയ്ത്. ഇതിനെയെല്ലാം കേരളം പ്രതിരോധിക്കുമെന്ന് മന്ത്രി പറഞ്ഞു
V Sivankutty says the Vice Chancellor's suspension of Registrar Dr. KS Anilkumar is illegal
Minister V Sivankutty
Updated on
1 min read

തിരുവനന്തപുരം: കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സിന്‍ഡിക്കേറ്റിനെയും സബ് കമ്മിറ്റികളെയും മറികടന്നാണ് വിസിയുടെ നടപടി. ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുകയാണ്. അത്തരം ചട്ടമ്പിത്തരവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചാണ് രജിസ്ട്രാറെ സസ്പന്‍ഡ് ചെയ്തതെന്ന് ശിവന്‍കുട്ടി പറഞ്ഞു. രജിസ്ട്രാറെ നിയമിക്കുന്നത് സിന്‍ഡിക്കേറ്റാണ്. അത്തരമൊരാള്‍ക്കെതിരെ നടപടിയെടുക്കേണ്ടതും സിന്‍ഡിക്കേറ്റാണ്. പത്തുദിവസത്തില്‍ കൂടുതല്‍ ലീവ് അനുവദിക്കാന്‍ പോലും വിസിക്ക് അനുമതിയില്ല. അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍വരെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനേ വിസിക്ക് അധികാരമുള്ളു.

V Sivankutty says the Vice Chancellor's suspension of Registrar Dr. KS Anilkumar is illegal
തുറന്നുപറഞ്ഞത് വേറെ മാര്‍ഗമില്ലാത്തതിനാല്‍, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍, ചുമതലകള്‍ കൈമാറി: ഡോ. ഹാരിസ് ചിറയ്ക്കല്‍

സംസ്ഥാനത്ത് പരമാവധി സംഘര്‍ഷങ്ങള്‍ ഉണ്ടാകട്ടെയെന്നതാണ് ഗവര്‍ണറുടെ നിലപാട്. ബിജെപി ഇതര ഭരണമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ ആര്‍എസ്എസ്, ബിജെപി നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മലയാളിയാണെങ്കിലും ബംഗാളിലെ ഗവര്‍ണര്‍ ചെയ്യുന്നത് കാണുന്നില്ലേ? ഗവര്‍ണര്‍മാര്‍ പാരലല്‍ സംവിധാനമായി പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടായത് ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ്. ഇപ്പോഴത്തെ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ ടൈംടേബിള്‍ ഇട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആരിഫ് മുഹമ്മദ്ഖാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു ചെയ്ത്. ഇതിനെയെല്ലാം കേരളം പ്രതിരോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

V Sivankutty says the Vice Chancellor's suspension of Registrar Dr. KS Anilkumar is illegal
കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും കൂട്ടിയിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്, വിഡിയോ

ജനാധിപത്യ കേരളത്തില്‍ കേന്ദ്രം നല്‍കേണ്ട കാശു കിട്ടാഞ്ഞിട്ടും മലയാളികളാര്‍ക്കും ദൈനംദിന ജീവിതത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ജനങ്ങള്‍ കേരളത്തില്‍ പട്ടിണി കിടക്കുന്നില്ലല്ലോ?. കേരളത്തെ അടുത്ത മാസം പട്ടിണിയില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ പോകുകയാണ്. ബിജെപി ഗവര്‍ണമാര്‍ ജനിച്ചുവീണ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെയും ഗതിയെന്താണെന്നും വി ശിവന്‍കുട്ടി ചോദിച്ചു. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരാതാംബയെ വണങ്ങേണ്ട ഒരു കാര്യവുമില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ ഒരു സഹോദരി അല്ലെങ്കില്‍ ഒരു വനിത എന്ന നിലയില്‍ കണ്ടാല്‍ മതിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അധികാരമില്ലാത്ത കാര്യങ്ങള്‍ ഗവര്‍ണര്‍ പ്ലാന്‍ ചെയ്തു നടപ്പാക്കിയാല്‍ കഷ്ടമല്ലാതെ എന്തുപറയാനാണ്. ബിജെപി സര്‍ക്കാര്‍ വരുന്നതിന് മുന്‍പുള്ള ഗവര്‍ണര്‍മാര്‍ പക്വതയുള്ളവും വിവേചന രഹിതമായി പെരുമാറുന്നുവരുമായിരുന്നു. ഇന്നയാള്‍ ഇന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ എന്നുപറയുന്നത് ഒരു മഹിമയായിരുന്നു. ഇന്ന് ജനം തലയില്‍ കൈവെക്കുന്ന സ്ഥിതിയാണ്. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളെ ഇല്ലാതാക്കാനാണ് ഗവര്‍ണറുടെ ശ്രമം. കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുണ്ടാകരുതെന്നതാണ് ഇവരുടെ വിചാരമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Summary

Latest news: V Sivankutty has said that the suspension of Kerala University Registrar Dr. KS Anilkumar by Vice Chancellor Dr. Mohanan Kunnummal was against the rules.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com