കെ സുരേന്ദ്രന്റെ കേരള പദയാത്ര ഇന്ന് വയനാട്ടിൽ

കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍നിന്ന് മുട്ടിലിലേക്കാണ് പദയാത്ര
കെ സുരേന്ദ്രന്റെ പദയാത്ര
കെ സുരേന്ദ്രന്റെ പദയാത്രഫെയ്സ്ബുക്ക്
Updated on
1 min read

കല്‍പ്പറ്റ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് വയനാട്ടില്‍.ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍നിന്ന് മുട്ടിലിലേക്കാണ് പദയാത്ര. പദയാത്രയെ ബിജെപി എന്‍ഡിഎ സംസ്ഥാന, ജില്ലാ നേതാക്കൾ അടക്കം അനു​ഗമിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മോദിയുടെ ഗാരന്റി പുതിയ കേരളം എന്ന മുദ്രാവാക്യവുമായിട്ടാണ് കെ സുരേന്ദ്രന്‍ കേരള പദയാത്ര നടത്തുന്നത്. ഇന്നലെ കണ്ണൂരിലായിരുന്നു പദയാത്ര നടത്തിയത്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് സുരേന്ദ്രന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്.

കെ സുരേന്ദ്രന്റെ പദയാത്ര
2019 നേക്കാള്‍ അനുകൂല സാഹചര്യം; ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സര സാധ്യതയെന്ന് സിപിഎം

ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനംചെയ്തുകൊണ്ട് പറ‍ഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മോദി ഭരണത്തിൽ പ്രീണനവും ജാതിയുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

suresh gopi
Suresh Gopi On Kaipamangalam Accident
suresh gopi
suresh gopi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com