

കൊച്ചി: ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
അതിനിടെ അനുശോചനം അറിയിക്കാൻ എത്തുന്നവർ പുഷ്പ ചക്രങ്ങളോ പുക്കളോ സമർപ്പിക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കെ വി തോമസ് രംഗത്തെത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാവിലെ 7 മണി മുതൽ 2 മണി വരെ കൊച്ചുപള്ളി റോഡിലുള്ള വസതിയിൽ പൊതുദർശനമുണ്ടാകും. 3 മണിക്ക് കുമ്പളങ്ങി സെയ്ൻ്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധ കുർബ്ബാനയ്ക്കും മരണാനന്തര ശുശ്രുഷകൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്ക്കരിക്കുമെന്നും കെ വി തോമസ് വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിന്റെയും ജഡ്രൂടിന്റെയും മകളാണ്. മക്കൾ: ബിജു തോമസ് (സീനിയർ ഡയറക്ടർ & ഹെഡ്, മർഷക് ബാങ്ക്, ദുബായ്), രേഖ തോമസ് (ഷേർളീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് & ഏജന്റ്സ്, പ്രസിഡന്റ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കൊച്ചി യൂണിറ്റ്), ഡോ.ജോ തോമസ് (വാതരോഗ വിദഗ്ദൻ, ആസ്റ്റർ മെഡിസിറ്റി, എറണാകുളം). മരുമക്കൾ: ലക്ഷ്മി പ്രിയദർശിനി (കടവന്ത്ര ചെറുപറമ്പത്ത് കുടുംബാംഗം), ടോണി തമ്പി (ഇടക്കൊച്ചി കളപ്പുരയ്ക്കൽ കുടുംബാംഗം), അന്നു ജോസ് (കടവന്ത്ര മനയത്തറ കുടുംബാംഗം, ശിശു ഹൃദ്രോഗ വിദഗ്ദ, ആസ്റ്റർ മെഡിസിറ്റി, എറണാകുളം).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates