

ഗുരുവായൂര്‍: പിറന്നാള്‍ദിനത്തില്‍ കണ്ണന് മുന്നില്‍ കുചേലനായി കഥകളി ആചാര്യന്‍ കലാ മണ്ഡലം ഗോപി. കഥകളി ആസ്വാദകര്‍ നിറഞ്ഞ സദസ്സില്‍ കലാമണ്ഡലം ഗോപിയാശാന് ആദരം നല്‍കി ഗുരുവായൂര്‍ ദേവസ്വം. വെള്ളിയാഴ്ച രാത്രി മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന 'കുചേലവൃത്തം' കഥകളിയിലാണ് ഗോപിയാശാന്‍ കുചേലവേഷമിട്ടത്.
നിരവധിതവണ കൃഷ്ണസന്നിധിയില്‍ കൃഷ്ണവേഷത്തില്‍ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ കുചേലവേഷം കാണാന്‍ ആസ്വാദകര്‍ ഏറെയെത്തി. കലാമണ്ഡലം കൃഷ്ണകുമാര്‍ കൃഷ്ണനായി അരങ്ങിലെത്തി. രുക്മിണിയായി ചമ്പക്കുളം വിജയകുമാര്‍ വേഷമിട്ടു. ഇരിങ്ങാലക്കുട പാര്‍വതി കലാകേന്ദ്ര മാണ് അരങ്ങൊരുക്കിയത്.
കഥകളി കഴിഞ്ഞ ഉടന്‍ ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ കലാമണ്ഡലം ഗോപിയാശാന് ആദരം നല്‍കി. ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥും ഭരണ സമിതി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും ചേര്‍ന്ന് ഗോപിയാശാനെ പൊന്നാടയണിയിച്ചു. ശ്രീഗുരുവായൂരപ്പന്റെ ചിത്രവും നിലവിളക്കും സമ്മാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates