​പ്രാർത്ഥനാ ലഹരിയിൽ കൽപ്പാത്തി ; പുണ്യം പേറി ദേവരഥ പ്രയാണം

വിശ്വനാഥനും പാർവതിയും ഏറ്റവും വലിയ രഥത്തിൽ എഴുന്നള്ളിപ്പിന് ഇറങ്ങിയപ്പോൾ ചെറു രഥങ്ങളിലായി വള്ളി ദൈവാന സമേതനായ മുരുകനും മറ്റൊരു രഥത്തിൽ ഗണപതിയും പ്രയാണം തുടങ്ങി.
Kalpathi Rath Yatra
Kalpathi Rath Yatra Begins Amid Devotees and Prayers in Palakkad.
Updated on: 
1 min read

പാലക്കാട്: ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് പ്രാർത്ഥനാ മന്ത്രങ്ങളുമായി കാത്തുനിന്ന ആയിരങ്ങളെ സാക്ഷിയാക്കി കൽപ്പാത്തിയിൽ ഈ വർഷത്തെ രഥ പ്രയാണത്തിന് തുടക്കമായി.

പ്രധാന ഉത്സവ ക്ഷേത്രമായ കാശി വിശ്വനാഥ വിശാലാക്ഷി സമേത ക്ഷേത്രത്തിൽ നിന്നുള്ള ഉത്സവ മൂർത്തികൾ പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും ശേഷം പുറത്തേക്ക് എഴുന്നള്ളി രഥങ്ങളിൽ ഉപവിഷ്ടരായി.

Kalpathi Rath Yatra
Kalpathi Rath Yatra Begins Amid Devotees and Prayers in Palakkad.
Kalpathi Rath Yatra
സ്‌കന്ദഷഷ്ഠി നാളെ, ഐതിഹ്യമെന്ത്?, ആറുപടൈവീടുകള്‍ ഏതെല്ലാം?; അറിയാം കേരളത്തിലെ പ്രധാന മുരുക ക്ഷേത്രങ്ങളും വ്രതാനുഷ്ഠാനങ്ങളും

വിശ്വനാഥനും പാർവതിയും ഏറ്റവും വലിയ രഥത്തിൽ എഴുന്നള്ളിപ്പിന് ഇറങ്ങിയപ്പോൾ ചെറു രഥങ്ങളിലായി വള്ളി ദൈവാന സമേതനായ മുരുകനും മറ്റൊരു രഥത്തിൽ ഗണപതിയും പ്രയാണം തുടങ്ങി.

രഥവീഥി നിറഞ്ഞു കവിഞ്ഞ പുരുഷാരങ്ങളെ സാക്ഷിയാക്കി തേരിൻറെ കയർ വിശ്വാസപൂർവ്വം വലിച്ച് ഭക്തർ രഥ പ്രയാണത്തിന് തുടക്കമിട്ടു. ചടങ്ങുകൾക്ക് ക്ഷേത്രം പുരോഹിതന്മാരായ രത്നസഭാപതി,
പ്രഭുദേവസേനാപതി എന്നിവർ നേതൃത്വം നൽകി.

Kalpathi Rath Yatra
Kalpathi Rath Yatra Begins Amid Devotees and Prayers in Palakkad.
Kalpathi Rath Yatra
ഛഠ് പൂജ: സൂര്യഭഗവാനെ ആരാധിക്കുന്ന പുണ്യോത്സവം; ഐശ്വര്യത്തിനായി വ്രതാനുഷ്ഠാനങ്ങള്‍
Kalpathi Rath Yatra
Kalpathi Rath Yatra Begins Amid Devotees and Prayers in Palakkad.

രണ്ടാം തേർ ദിവസമായ നാളെ മന്ദക്കര മഹാഗണപതി പ്രദക്ഷണത്തിന് ഇറങ്ങും. രഥ സംഗമം നടക്കുന്ന പതിനാറിനാണ് പ്രസന്ന മഹാഗണപതിയും ചാത്തപുരം പെരുമാളും രഥാരോഹണം നടത്തുക.

Summary

Kalpathi Rath Yatra Begins Amid Devotees and Prayers in Palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER