'കമല്‍ സര്‍, പിണറായിയുടെ പൊലീസ് ആക്ടിനെയും പ്രകീര്‍ത്തിക്കുന്നുണ്ടോ ?'

'കമല്‍ സര്‍, പിണറായിയുടെ പൊലീസ് ആക്ടിനെയും പ്രകീര്‍ത്തിക്കുന്നുണ്ടോ ?'

കൊറോണ പ്രതിരോധം, മികച്ച ഭരണം എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാറുണ്ട്
Published on

ചെന്നൈ     : വിവാദമായ പൊലീസ് നിയമഭേദഗതി വിഷയത്തില്‍ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്റെ പ്രതികരണം തേടി നടി കസ്തൂരി. എഐഎഡിഎംകെയെയും ബിജെപിയെയും എപ്പോഴും എതിര്‍ക്കുന്ന കമല്‍ സര്‍, പിണറായി വിജയന്റെ പൊലീസ് ആക്ടിനെ എങ്ങനെയാണ് കാണുന്നത്. ട്വിറ്റര്‍ കുറിപ്പില്‍ കസ്തൂരി ചോദിച്ചു. 

ബഹുമാനപ്പെട്ട കമല്‍ ഹാസന്‍

എഐഎഡിഎംകെ, ബിജെപി സര്‍ക്കാരുകളെ സ്വേച്ഛാധിപത്യമെന്ന് താങ്കള്‍ നിരന്തരം വിമര്‍ശിക്കാറുണ്ട്. കൊറോണ പ്രതിരോധം, മികച്ച ഭരണം എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാറുണ്ട്. 

കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ടിനോടും ഈ നിലപാടാണോ ഉള്ളത് ?. നടി കസ്തൂരി ട്വീറ്റില്‍ ചോദിക്കുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com