പുതുവത്സര രാവില്‍ പൊലീസുകാര്‍ക്ക് സര്‍പ്രൈസ്; മധുരവും സമ്മാനങ്ങളുമായി കമ്മീഷണര്‍

പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി കണ്ട കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐപിഎസ് കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും പുതുവത്സരം ആഘോഷിച്ചു
Kannur City Police Commissioner Nidinraj P IPS gift to police officers
Kannur City Police Commissioner Nidinraj P IPS gift to police officers
Updated on
1 min read

കണ്ണൂര്‍: പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് ആവേശമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി. ഐപിഎസ്. പുതുവത്സര രാവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി കണ്ട അദ്ദേഹം, അവര്‍ക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും പുതുവത്സരം ആഘോഷിച്ചു.

Kannur City Police Commissioner Nidinraj P IPS gift to police officers
ഖുറാനില്‍ കൈവച്ച് സത്യപ്രതിജ്ഞ, ചടങ്ങ് സബ് വേ സ്റ്റേഷനില്‍; സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

കണ്ണൂര്‍, മുഴപ്പിലങ്ങാട്, തലശ്ശേരി, ന്യൂ മാഹി എന്നീ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും പിക്കറ്റ് പോസ്റ്റുകളിലുമാണ് കമ്മീഷണര്‍ സന്ദര്‍ശനം നടത്തിയത്. രാത്രി വൈകിയും റോഡിലും പരിസരങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങള്‍ക്ക് അദ്ദേഹം പുതുവത്സര ആശംസകള്‍ നേരുകയും സ്‌നേഹോപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.

Kannur City Police Commissioner Nidinraj P IPS gift to police officers
താമരശ്ശേരിയില്‍ യുവതി ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍; യുവാവിനൊപ്പം താമസമാക്കിയത് മാസങ്ങള്‍ക്ക് മുന്‍പ്

കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ ജോലിയില്‍ വ്യാപൃതരായ ഉദ്യോഗസ്ഥരുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ കമ്മീഷണറുടെ ഈ ഇടപെടല്‍ സഹായിച്ചു. ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ തങ്ങളുടെ അടുക്കല്‍ നേരിട്ടെത്തി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത് വലിയ സന്തോഷത്തോടെയാണ് സേനാംഗങ്ങള്‍ സ്വീകരിച്ചത്.

Summary

Kannur City Police Commissioner Nidinraj P, IPS, distributed New Year gifts to police officers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com