'തെളിവുകള്‍ ഇതിലുണ്ട്', ഫോണ്‍ ഓപ്പണ്‍ ചെയ്യുന്നതിനുള്ള പാറ്റേണ്‍ വരച്ചുവെച്ചു; കലാധരന്റെ ആത്മഹത്യാകുറിപ്പ്

ജീവിക്കാന്‍ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്. താങ്ങാവുന്നതിലും അധികമായതിനാലാണ് ആത്മഹത്യ ചെയ്യുന്നത്. തെളിവുകള്‍ ഫോണിലുണ്ട്.
Kaladharan
Kaladharanfile
Updated on
1 min read

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂര്‍ണ ഉത്തരവാദികള്‍ എന്നാണ് കലാധരന്‍ എഴുതിയ കുറിപ്പിലുള്ളത്. മൊബൈല്‍ തുറക്കുന്നതിനുള്ള പാറ്റേണ്‍ അടക്കം ആത്മഹത്യക്കുറിപ്പില്‍ വരച്ചുവച്ചിട്ടുണ്ട്.

Kaladharan
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: ഏഴാം ദിവസം ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്

ജീവിക്കാന്‍ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്. താങ്ങാവുന്നതിലും അധികമായതിനാലാണ് ആത്മഹത്യ ചെയ്യുന്നത്. തെളിവുകള്‍ ഫോണിലുണ്ട്. മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ പരിഗണിക്കാതെ കോടതി കുട്ടികളെ ഭാര്യയുടെ കൂടെ അയയ്ക്കാനാണ് ഉത്തരവിട്ടതെന്നും കുറിപ്പില്‍ പറയുന്നു.

Kaladharan
എസ്ഐആർ; 24.08 ലക്ഷം പേർ പുറത്ത്, സ്വര്‍ണക്കൊള്ള അന്വേഷിക്കാമെന്ന് സിബിഐ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാമന്തളി വടക്കുമ്പാട് കൊയിത്തട്ട താഴത്തെ വീട്ടില്‍ കെ ടി കലാധരന്‍ (38), അമ്മ ഉഷ (60), കലാധരന്റെ മക്കള്‍ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് ഇന്നലെ രാത്രി ഒന്‍പതോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികളുടെ മരണം എന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുട്ടികളുടെ മൃതദേഹം വീട്ടിലെത്തിച്ച് അമ്മയെ കാണിച്ചു. രാമന്തളി പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നാല് മൃതദേഹങ്ങളും പൊതു ദര്‍ശനത്തിന് വച്ചു.

Summary

Kannur Family Suicide: Kaladharan's Suicide note indicates the wife and her family are responsible for the suicide and indicates the evidence also.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com