കളിക്കുന്നതിനിടെ തല അലൂമിനിയം കലത്തിൽ കുടുങ്ങി, രണ്ടു വയസുകാരിക്ക് തുണയായി ഫയർഫോഴ്സ്

ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്
Kannur Fire force
രണ്ടു വയസുകാരിയുടെ തല കുടുങ്ങിയ പാത്രം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നുScreen grab
Updated on
1 min read

കണ്ണൂർ: ധർമ്മടം അണ്ടലൂരിൽ കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന. ധർമ്മടം അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് വെള്ളിയാഴ്ച്ച രാവിലെ കലം കുടുങ്ങിയത്.

അടുക്കളയിൽ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തല അലൂമിനിയം കലത്തിന്റെ ഉള്ളിൽ അകപ്പെടുതയായിരുന്നു. വീട്ടുകാർ കലം ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്. ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്.

അസി. സ്റ്റേഷൻ ഓഫീസർ ഒ കെ രജീഷ്, സീനിയർ ഫയർ ആൻസ് റസ്ക്യു ഓഫീസർമാരായ ബി ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com