ബോംബ് രാഷ്ട്രീയത്തിന്റെ മറ്റൊരു ക്രൂരത കൂടി; നടുക്കുന്ന കണ്ണൂര്‍ക്കഥകള്‍

ഉപേക്ഷിക്കപ്പെട്ട സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്ന അപകടങ്ങളുടെ കണ്ണൂര്‍ കഥകള്‍ക്ക് അറുതിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ സംഭവം.
Kannur steel bomb blast updation
സ്റ്റീല്‍ ബോംബ് സ്‌ഫോടനം നടന്നിടത്ത് പൊലീസ് പരിശോധന നടത്തുന്നു
Updated on
1 min read

കണ്ണൂര്‍: അമാവാസിയെന്ന തമിഴ് നാടോടിബാലന്‍ മുതല്‍ തുടങ്ങുന്ന കണ്ണൂര്‍ ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന്റെ ക്രൂരതയുടെ ഒടുവിലത്തെ ഇരയാണ് 85കാരനായ വേലായുധന്‍. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഉപേക്ഷിക്കപ്പെട്ട സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്ന അപകടങ്ങളുടെ കണ്ണൂര്‍ കഥകള്‍ക്ക് അറുതിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ സംഭവം.

തലശേരി നഗരസഭയ്ക്കടുത്തെ എരഞ്ഞോളിയിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ നിന്നും ബോംബ് പൊട്ടിയാണ് എരഞ്ഞോളി കുടക്കളത്തെ വേലായുധന്‍ മരിച്ചത്. 85 വയസായിരുന്നു. വീടിനടുത്തുള്ള ആള്‍ പാര്‍പ്പില്ലാത്ത പറമ്പില്‍ തേങ്ങ പൊറുക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. പറമ്പിലുണ്ടായിരുന്ന സാധനം എന്തെന്ന് എടുത്തു നോക്കിയപ്പോള്‍ സ്റ്റീല്‍ ബോംബു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഉഗ്രസ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തലശേരി എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആള്‍ താമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പില്‍ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നാരായണന്റെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു വര്‍ഷം മുന്‍പ് തലശേരിയില്‍ നിധി സൂക്ഷിക്കുന്ന പാത്രമാണെന്ന് കരുതി സ്റ്റീല്‍പാത്രം തുറക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ആസാം സ്വദേശിയായ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു. ആക്രി പൊറുക്കി ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു മരിച്ചത്. സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കുട്ടികള്‍ക്കും നാടോടികള്‍ക്കും പരുക്കേറ്റ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അന്നാണ് ആദ്യമായി ജിവഹാനിയുണ്ടായത്,

നിരപരാധികളായ ഒട്ടേറെ പേരാണ് ഇത്തരം സ്ഫോടനങ്ങളില്‍ ഇരകളാകുന്നത്. കൈ കാലുകള്‍ക്ക് പരിക്കേറ്റ് ദേഹമാസകലം പൊള്ളലുമായി ജീവിതത്തോട് മല്ലടിക്കേണ്ടി വരുന്ന എത്രയോ ജീവിതങ്ങള്‍ കണ്ണൂരിലുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവുമൊടുവിലെ വേദനിപ്പിക്കുന്ന ഉദാഹരണമാണ് തലശേരിയിലേത്. ഉപേക്ഷിക്കപ്പെട്ട സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചതാവാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം. കണ്ണൂരിലും തലശ്ശേരിയിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടായെങ്കിലും അണിയറയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അവസാനിച്ചില്ലെന്നാണ് വേലായുധന്റെ ജീവിത ദുരന്തം തെളിയിക്കുന്നത്.

Kannur steel bomb blast updation
ഉഭയ സമ്മതപ്രകാരമുള്ള ബന്ധം സ്ത്രീകളെ ഉപദ്രവിക്കാനുള്ള അനുമതിയല്ല: കര്‍ണാടക ഹൈക്കോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com