'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല. ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് കൂടിയാണ്.
Kanthapuram Sunni Leader Condemns Pushing of Woman Member into Pond During Muslim League MLA’s Event
കുളം ഉദ്ഘാടനത്തിനിടെ വനിത മെമ്പറെ കുളത്തിലേക്ക് തള്ളിയിടുന്നു
Edited By:
Updated on: 
1 min read

മലപ്പുറം: മുസ്ലീം ലീഗ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കുളം ഉദ്ഘാടന ചടങ്ങിനിടെ വനിത അംഗത്തെ കുളത്തിലേക്ക് തള്ളിയിട്ട നടപടിക്കെതിരെ കാന്തപുരം സുന്നി വിഭാഗം നേതാവ് വഹാബ് സഖാഫി മമ്പാട്. ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് കൂടിയാണെന്ന് വഹാബ് സഖാഫി മമ്പാട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പുതിയ തലമുറയെ പലതിന്റെയും പേരില്‍ വഴി തെറ്റിക്കുന്നത് അഡ്രസ്സ് ചെയ്ത്, പരിഹാരം കാണാന്‍ മത നേതാക്കളും സംഘടനകളും ഇനിയും വൈകിക്കൂടാ. ലിബറലുകളും നിരീശ്വര വാദികളും മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

മുസ്ലിം പെണ്‍കുട്ടികളിലുണ്ടാകുന്ന മാറ്റത്തെ കുറിച്ച് കെ എം ഷാജി പങ്കുവെച്ച ആശങ്ക എത്രമേല്‍ ഗൗരവതരമാണ്?.ആ മാറ്റം ശരിയായ പുരോഗതിയാണോ?

ഒരു മുസ്ലിം ലീഗ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന കുളമുല്‍ഘാടന ചടങ്ങാണ്. അതെ പാര്‍ട്ടിയിലെ മെമ്പര്‍ മറ്റൊരു വനിതാ മെമ്പറെ ഉത്ഘാടന ചടങ്ങിന്റ് ഭാഗമായി കുളത്തില്‍ തള്ളി യിടുകയാണ്. ഇവിടെ ശരിക്കും വീണ് പോകുന്നത് കുളത്തിലേക്ക് മാത്രമല്ല. ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് കൂടിയാണ്.

ഈ ഒരു തലമുറയെ അഡ്രസ്സ് ചെയ്യാനുള്ള എന്താണ് മത സംഘടനകളുടെ കയ്യിലുള്ളത്? ഇത്തരം മതവിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് വീണ് പോകുന്ന പുതിയ ജെന്‍സിയെ വഴി നടത്താന്‍ എന്ത് മാര്‍ഗമാണ് സമുന്നത ഖാളിമാരുടെ മുമ്പില്‍ ഉള്ളത്. മത പണ്ഡിതര്‍ക്ക് ഈ ജെന്‍സിയെ എങ്ങനെയാണ് തിരുത്താന്‍ കഴിയുക? കെ എം ഷാജിയുടെ ആശങ്ക ഈ സമുദായം മുഖ വിലക്കെടുക്കാതെ പോവരുത്. പുതിയ തലമുറയെ പലതിന്റെയും പേരില്‍ വഴി തെറ്റിക്കുന്നത് അഡ്രസ്സ് ചെയ്ത്, പരിഹാരം കാണാന്‍ മത നേതാക്കളും സംഘടനകളും ഇനിയും വൈകിക്കൂടാ. ലിബറലുകളും നിരീശ്വര വാദികളും മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ.

Kanthapuram Sunni Leader Condemns Pushing of Woman Member into Pond During Muslim League MLA’s Event
ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം
Kanthapuram Sunni Leader Condemns Pushing of Woman Member into Pond During Muslim League MLA’s Event
ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍
Summary

Kanthapuram Sunni Leader Condemns Pushing of Woman Member into Pond During Muslim League MLA’s Event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com