ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

മങ്കട എംഎല്‍എ മഞ്ഞളാം കുഴി അലി എംഎല്‍എ പിച്ചാണിപ്പറമ്പ് തോണിക്കരയിലെ തിരുത്തില്‍ കുളം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
Manjalamkuzhi Ali MLA  Inaugurates Pond in a Unique Style
എംഎല്‍എ പഞ്ചായത്ത് അംഗത്തെ കുളത്തിലേക്ക് വലിച്ചിടുന്നു
Edited By:
Updated on: 
1 min read

മലപ്പുറം: ഇതുപോലൊരു കുളം ഉദ്ഘാടനം ഈ ലോകത്ത് വേറെ ഉണ്ടാകില്ലെന്ന ക്യാപ്ഷനോടെയാണ് ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മങ്കട എംഎല്‍എ മഞ്ഞളാം കുഴി അലി എംഎല്‍എ പിച്ചാണിപ്പറമ്പ് തോണിക്കരയിലെ തിരുത്തില്‍ കുളം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. നീന്തല്‍കുളത്തിന്റെ നാട മുറിച്ച ശേഷം പഞ്ചായത്തംഗത്തെ എംഎല്‍എ തന്നെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയെയാണ് എംഎല്‍എ കുളത്തിലേക്ക് തള്ളിയിട്ടത്. കുളത്തില്‍ നിന്ന് കയറിയ ഷബിര്‍ മാഞ്ഞമ്പ്ര പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടാണ് കുളം നാടിന് സമര്‍പ്പിച്ചത്.

നേരത്തെ പ്ലാന്‍ ചെയ്തതനുസരിച്ചാണ് പഞ്ചായത്ത് അംഗത്തെ വെള്ളത്തിലേക്ക് തള്ളിയിട്ട് വേറിട്ട ഉദ്ഘാടനം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുവെങ്കിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വെള്ളത്തിലേക്ക് വലിച്ചിട്ടത് അങ്ങനെയായിരുന്നില്ല. എല്ലാവരും ഇത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഉള്‍ക്കൊണ്ടതുകൊണ്ടും ഉദ്ഘാടനം വ്യത്യസ്തമായി.

എംഎല്‍എയുടെ കുറിപ്പ്

ജനപ്രതിനിധികളോടൊപ്പം എപ്പോഴും ഒരു സഹോദരനെപ്പോലെയാണ് ഉണ്ടാകാറുള്ളത്. അവരെ ചേർത്തുപിടിക്കും, ചിലപ്പോൾ സ്നേഹത്തോടെ വഴക്കുപറയും, വേണ്ടപ്പോൾ ഉപദേശിക്കും, പരസ്പരം ആശയങ്ങളും വിശേഷങ്ങളും പങ്കുവെക്കും.ഇന്നലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം ഉദ്ഘാടന ചടങ്ങും അതിനാലൊക്കെത്തന്നെ ഏറെ വ്യത്യസ്തവും മനസ്സ് നിറയ്ക്കുന്നതുമായ ഒരു അനുഭവമായിരുന്നു.

പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ പുനരുദ്ധരിച്ച ഈ കുളം നാടിനായി സമർപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം. നാടിന്റെ വികസനത്തിനായി ഒത്തൊരുമയോടെ കൈകോർക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ..

Manjalamkuzhi Ali MLA  Inaugurates Pond in a Unique Style
ഡിജിറ്റല്‍ തെളിവുകള്‍ സഹിതം യുവ അഭിഭാഷകയുടെ പരാതി; ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം
Manjalamkuzhi Ali MLA  Inaugurates Pond in a Unique Style
100 കോടി നഷ്ടപരിഹാരം നല്‍കണം; ജനം ടിവിക്കെതിരെ നോട്ടീസ് അയച്ച് ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ്
Summary

Manjalamkuzhi Ali MLA Inaugurates Pond in a Unique Style

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com