വിഷു , ഈസ്റ്റർ: 24 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി, 13ന് എറണാകുളത്തേക്ക് 8 സ്പെഷൽ സർവീസ് 

എറണാകുളത്തേക്ക് എട്ടും കണ്ണൂർ കോട്ടയം എന്നിവിടങ്ങ‌ളിലേക്ക് നാലും തൃശൂരേക്ക് മൂന്നു‌ സർവീസും സ്പെഷ്യലായി നടത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: ഈസ്റ്റർ–വിഷു പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 23 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി. എറണാകുളത്തേക്ക് എട്ടും കണ്ണൂർ കോട്ടയം എന്നിവിടങ്ങ‌ളിലേക്ക് നാലും തൃശൂരേക്ക് മൂന്നു‌ സർവീസും സ്പെഷ്യലായി നടത്തും.

ഏപ്രില്‍ 13ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് 22 പ്രത്യേക സര്‍വിസുകളും ഏപ്രില്‍ 12ന് രണ്ട് സര്‍വിസുകളുമാണ് പ്രഖ്യാപിച്ചത്.പാലക്കാട്–2, കോഴിക്കോട്–1, തിരുവനന്തപുരം–1, വടകര–1 ഉൾപ്പെടെ സ്പെഷൽ സർവീസുകളുണ്ടാകുമെന്നു കർണാടക ആർടിസി അറിയിച്ചു. 

എറണാകുളത്തേക്ക് 13ന് മൈസൂരുവിൽനിന്നു ഒരു സർവീസും ബെംഗളൂരുവിൽനിന്നു 7 ബസുകളുമുണ്ടാകും. ബെംഗളൂരുവിൽ നിന്നുള്ള സ്പെഷലുകളിൽ എല്ലാം കൂടി ഇനി 19 സീറ്റുകൾ ബാക്കിയുണ്ട്. http://www.ksrtc.in വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER