കോഴിക്കോട്: കഥകളിയാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലെ ചേലിയയിലുള്ള വസതിയിൽ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
105 വയസായിരുന്നു അദ്ദേഹത്തിന്. എട്ട് പതിറ്റാണ്ട് നീണ്ട അനുപമമായ കലാസപര്യയ്ക്കാണ് തിരശ്ശീല വീണത്. 2017ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
കഥകളി, നൃത്തം, കേരള നടനം തുടങ്ങിയ വൈവിധ്യമായ കലാ മേഖലകളിൽ അസാമാന്യമായ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു കുഞ്ഞിരാമൻ നായരുടേത്.
1979 ൽ നൃത്തത്തിനുള്ള അവാർഡും 1990 ൽ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നൽകി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചു. കഥകളിയിലെ മഹത്തായ സംഭാവനകൾക്ക് 2001 ൽ കേരള കലാമണ്ഡലം അവാർഡ് നൽകി ആദരിച്ചു.
സിനിമാതാരങ്ങളുൾപ്പെടെ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates