സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായവര്‍
സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായവര്‍

യാത്രികനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി, കണ്ണില്‍ മണ്ണു വാരിയെറിഞ്ഞു; സ്‌കൂട്ടര്‍ മോഷ്ടിച്ച സഹോദരങ്ങള്‍ പിടിയില്‍

കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും മുഖത്ത് മണ്ണ് വാരിയെറിഞ്ഞും സ്‌കൂട്ടര്‍ മോഷ്ടിച്ച് പ്രതികള്‍ കടന്ന് കളയുകയായിരുന്നു
Published on

തൃശൂര്‍: യാത്രികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടര്‍ കവര്‍ന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പില്‍ ജിബിന്‍രാജ് (24), ബിബിന്‍ രാജ് (22) എന്നിവരെയാണ് കാട്ടൂര്‍ എസ് ഐ അരിസ്‌റ്റോട്ടിലിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് വെള്ളാനി റേഷന്‍ കടയ്ക്ക് പരിസരത്ത് വച്ചായിരുന്നു സംഭവം. വെള്ളാനി സ്വദേശിയായ വിനോദ് ഇത് വഴി വരുമ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും മുഖത്ത് മണ്ണ് വാരിയെറിഞ്ഞും സ്‌കൂട്ടര്‍ മോഷ്ടിച്ച് പ്രതികള്‍ കടന്ന് കളയുകയായിരുന്നു. നാട്ടുകാരാണ് ഇവരെ പിന്‍തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറിയത്. 

പ്രതികള്‍ കവര്‍ന്ന വാഹനം കണ്ടെടുത്തു. സ്ഥിരമായി മോഷണവും കവര്‍ച്ചയും നടത്തി വരുന്ന പ്രതികള്‍ക്കെതിരെ ഇരിങ്ങാലക്കുട സ്‌റ്റേഷനില്‍ 4 കേസും നെടുപുഴ, കാട്ടുര്‍, ആളുര്‍ സ്‌റ്റേഷനുകളില്‍ ഒരോ കേസും നിലവിലുണ്ട്. എസ്‌ഐ ബെനഡിക്ട്, എഎസ്‌ഐമാരായ കെ അജയ്, ഹരിഹരന്‍, സിപിഒമാരായ പ്രസാദ്, സതീഷ്‌കുമാര്‍, ശബരിഷ്, അഭിലാഷ്, ഷമീര്‍, പ്രദോഷ്, കിരണ്‍ എന്നിവര്‍ അടങ്ങിയ സംഘം അന്വേഷണത്തിന് നേത്യത്വം നല്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com