181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവാണിതെന്നാണ് ട്രിബ്യൂണലിന്റെ നിരീക്ഷണം
Kerala Administrative Tribunal stayed the transfer of 181 Revenue Department officials
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍
Edited By:
Updated on
1 min read

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസീല്‍ദാര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേചെയ്തു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇറക്കിയ ഉത്തരവാണ് ട്രിബ്യൂണലിലെ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ എന്‍. വാസുദേവന്‍ സ്റ്റേചെയ്തത്.

Kerala Administrative Tribunal stayed the transfer of 181 Revenue Department officials
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാവില്ല, കെഎടി ഉത്തരവ് ഹൈക്കോടതി തള്ളി

മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവാണിതെന്നാണ് ട്രിബ്യൂണലിന്റെ നിരീക്ഷണം. കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ടാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.

മഴക്കെടുതി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവര്‍ത്തനം എന്നിവ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനുമാണ് തിടുക്കപ്പെട്ട് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഈ വാദം ട്രിബ്യൂണല്‍ തള്ളി. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ജോലിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

Summary

Kerala Administrative Tribunal stayed the transfer of 181 Revenue Department officials

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com