ഇടതാണ് ആലപ്പുഴ, കോട്ടയിളക്കാന്‍ യുഡിഎഫ്

2021 ല്‍ ആകെയുള്ള 9 മണ്ഡലങ്ങളില്‍ എട്ടും എല്‍ഡിഎഫ് നേടിയ ജില്ല.
Kerala Assembly Election 2026 Alappuzha district
Kerala Assembly Election 2026 Alappuzha district
Updated on
2 min read

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മനസാണ് ആലപ്പുഴ ജില്ലയ്ക്ക്. 2021 ല്‍ ആകെയുള്ള 9 മണ്ഡലങ്ങളില്‍ എട്ടും എല്‍ഡിഎഫ് നേടിയ ജില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും സീറ്റ് നില സമാനമാണ്. 2011 ല്‍ രണ്ട് സീറ്റുകള്‍ യുഡിഎഫിന് ഒപ്പം നിന്നത് ഒഴിച്ചാല്‍ 2016, 21 തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനൊപ്പം ഉറച്ചു നിന്നു ആലപ്പുഴ.

Kerala Assembly Election 2026 Alappuzha district
കേരള കോണ്‍ഗ്രസിന്റെ കോട്ടയം, 'കൈ'ക്കരുത്ത് കൂട്ടാൻ യുഡിഎഫ്

അരൂര്‍-

ഒരു ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിയമസഭ പോരാട്ടളാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ അരൂരില്‍ നടന്നത്. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ ആര്‍ ഗൗരിയമ്മ വിജയിച്ച് വന്ന സീറ്റില്‍ 2006 ല്‍ സിപിഎം നേതാവ് എ എം ആരിഫ് വിജയം നേടി സിപിഎമ്മിന് ഒപ്പം നിര്‍ത്തി. 2011, 16 വര്‍ഷങ്ങളില്‍ ആരിഫ് വിജയം ആവര്‍ത്തിച്ചു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ എം ആരിഫ് ആലപ്പുഴയില്‍ നിന്ന് വിജയിച്ചതോടെ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക്. സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച മനു സി പുളിക്കലിനെ 2079 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫിന് ഒപ്പം നിര്‍ത്തി.

2021 ല്‍ ആരൂര്‍ വീണ്ടും ഇടതുപക്ഷത്തേക്ക് ചാഞ്ഞു. സിപിഎം സ്ഥാനാര്‍ഥിയായ ദലീമ ഷാനിമോള്‍ ഉസ്മാനെ 7013 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ചേര്‍ത്തല-

സിപിഐയെയും കോണ്‍ഗ്രസിനെയും വിജയിപ്പിച്ചുട്ടുള്ള മണ്ഡലമാണ് ചേര്‍ത്തല. എകെ ആന്റണിയ്ക്ക് ശേഷം 2006, 2011, 16 തെരഞ്ഞെടുപ്പുകളില്‍ സിപിഐ നേതാവ് പി തിലോത്തമന്‍ ചേര്‍ത്തലയുടെ ജനപ്രതിനിധിയായി. 2021 ല്‍ പി പ്രാസാദും സിപിഐയുടെ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ എസ് ശരത്തിനെ 6148വോട്ടുകള്‍ക്കാണ് പി പ്രസാദ് മറികടന്നത്.

Kerala Assembly Election 2026 Alappuzha district
എറണാകുളം, എന്നും യുഡിഎഫ് മനസ്

ആലപ്പുഴ-

2011, 2016 തെരഞ്ഞെടുപ്പുകളില്‍ സിപിഎം നേതാവ് ടി എം തോമസ് ഐസക് ആയിരുന്നു മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. 2021 ല്‍ പി പി ചിത്തരഞ്ജന്‍ സിപിഎമ്മിന്റെ വിജയം ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. കെ എസ് മനോജിനെ 11644 വോട്ടുകള്‍ക്കാണ് ചിത്തരഞ്ജന്‍ മറികടന്നത്.

അമ്പലപ്പുഴ-

2006 മുതല്‍ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ അമ്പലപ്പുഴയില്‍ നിന്നും വിജയിച്ചു. 2021 ല്‍ എച്ച് സലാം സിപിഎം വിജയം ആവര്‍ത്തിച്ചു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്ന എം ലിജുവിനെ 11125 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് എച്ച് സലാം പരാജയപ്പെടുത്തിയത്.

കുട്ടനാട്-

2006 മുതല്‍ ഇടത് പക്ഷത്താണ് കുട്ടനാട്. 2006-മുതല്‍ 2016 തെരഞ്ഞെടുപ്പുകളില്‍ തോമസ് ചാണ്ടി കുട്ടനാട്ടില്‍ വിജയം നേടി. എല്‍ഡിഎഫില്‍ എന്‍സിപി മത്സരിക്കുന്ന സീറ്റില്‍ 2021 ല്‍ തോമസ് കെ തോമസും വിജയം ആവര്‍ത്തിച്ചു.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചുവരുന്ന കുട്ടനാട്ടില്‍ ജേക്കബ് അബ്രഹാമിനെ പരാജയപ്പെടുത്തിയായിരുന്നു തോമസ് കെ തോമസ് 2021 ല്‍ വിജയിച്ചത്. ഭൂരിപക്ഷം 5516.

Kerala Assembly Election 2026 Alappuzha district
സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹരിപ്പാട്

ആലപ്പുഴയിലെ കോണ്‍ഗ്രസിന്റെ തുരുത്ത്. 2011 മുതല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച് വിജയിച്ച് വരുന്ന മണ്ഡലം. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലത്തില്‍ അഡ്വ. ആര്‍ സജിലാലിനെ 13666 വോട്ടുകള്‍ക്കാണ് ചെന്നിത്തല 2021 ല്‍ പരാജയപ്പെടുത്തിയത്.

കായംകുളം-

ഇടത് മനസാണ് കായംകുളത്തിന്. 2006 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് ഒപ്പം. 2006, 2011 തെരഞ്ഞെടുപ്പുകളില്‍ സി കെ സദാശിവന്‍ വിജയം നേടി. 2016, 21 തെരഞ്ഞെടുപ്പുകളില്‍ യു പ്രതിഭ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരിത ബാബുവിനെ 6298 വോട്ടുകള്‍ക്കാണ് യു പ്രതിഭ പരാജയപ്പെടുത്തിയത്.

മാവേലിക്കര-

ആലപ്പുഴയിലെ പട്ടികജാതി സംവരണ മണ്ഡലം. 2011 തെരഞ്ഞെടുപ്പ് മുതല്‍ ഇടത് പക്ഷത്തിന് ഒപ്പം. 2011, 16 തെരഞ്ഞെടുപ്പുകളില്‍ ആര്‍ രാജേഷ് വിജയിച്ചു. 2021 ല്‍ എം എസ് അരുണ്‍ കുമാറും വിജയം നേടി. കോണ്‍ഗ്രസിലെ കെ കെ ഷാജുവിനെ 24717 വോട്ടുകള്‍ക്കാണ് എം എസ് അരുണ്‍ കുമാര്‍ പരാജയപ്പെടുത്തിയത്.

ചെങ്ങന്നൂര്‍-

2011 ല്‍ യുഡിഎഫ്, 2016, 21 തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ്. 2011 ല്‍ പിസി വിഷ്ണുനാഥ് മണ്ഡലം യുഡിഎഫിന് ഒപ്പം നിര്‍ത്തി. 2016ല്‍ കെ കെ രാചന്ദ്രന്‍ നായര്‍ മണ്ഡലം തിരിച്ചുപിടിച്ചു. കെ കെ രാചന്ദ്രന്‍ നായരുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ വിജയം നേടി. 2021 ല്‍ സജി ചെറിയാന്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ എം മുരളിയെ 32093 വോട്ടുകള്‍ക്ക് മറികടന്നായിരുന്നു സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ രണ്ടാമൂഴം നേടിയത്.

തദ്ദേശത്തിലെ ആലപ്പുഴ-

അടുത്തിടെ നടന്ന ലോക്‌സഭാ , തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഫലം ആലപ്പുഴയെന്ന ഉരുക്കു കോട്ടയില്‍ നിന്ന് എല്‍ഡിഎഫിന് നല്‍കുന്നത് അത്ര നല്ല വാര്‍ത്തകളല്ല. ജില്ലാ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചു. പക്ഷേ യുഡിഎഫിന്റെ സീറ്റ് നില രണ്ടില്‍ നിന്ന് എട്ടായി ഉയര്‍ന്നു. ജില്ലയിലെ 6 നഗരസഭകളില്‍ അഞ്ചിലും യുഡിഎഫ് മുന്നേറ്റം നടത്തി. ആലപ്പുഴയും 10 വര്‍ഷം ഇടതുപക്ഷം ഭരിച്ച കായംകുളവും യുഡിഎഫ് പിടിച്ചെടുത്തു.

38 പഞ്ചായത്തില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടിയപ്പോള്‍ 22 ഇടത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചു.

എട്ട് പഞ്ചായത്തുകള്‍ ബിജെപി നേടി. ആലാ, ബുധനൂര്‍, കാര്‍ത്തികപ്പള്ളി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. ആലായിലും ബുധനൂരിലും കാര്‍ത്തികപ്പള്ളിയിലും ചരിത്രത്തിലാദ്യമായാണ് ബിജെപി വിജയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com