'എല്‍ഡിഎഫും യുഡിഎഫും ഭക്തരെ വഞ്ചിച്ചു'; ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി മോദി

സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത് സംവാദ്' പരിപാടിയിലാണ് മോദി ശബരിമല വിഷയം ഉന്നയിച്ചത്
Kerala Assembly Election 2026 Narendra Modi raises Sabarimala gold loot
Kerala Assembly Election 2026 Narendra Modi raises Sabarimala gold loot
Updated on
1 min read

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമല വിഷയം ഉയര്‍ത്തി പ്രധാമന്ത്രി നരേന്ദ്രമോദി. ശബരിമലയില്‍ ഭഗവാന്‍ അയ്യപ്പന്റെ സ്വര്‍ണ്ണം പോലും അപഹരിച്ച എല്‍ഡിഎഫ്-യുഡിഎഫ് കൊള്ള സംഘം ഭക്തജനങ്ങളോട് ചെയ്തത് കടുത്ത വിശ്വാസവഞ്ചനയാണെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത് സംവാദ്' പരിപാടിയിലാണ് മോദി ശബരിമല വിഷയം ഉന്നയിച്ചത്.

Kerala Assembly Election 2026 Narendra Modi raises Sabarimala gold loot
പിണറായി വിജയന്‍ മോദിക്ക് കീഴടങ്ങി, അധികാരത്തില്‍ തുടരാന്‍ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നു: പ്രിയങ്ക ഗാന്ധി

കേരളത്തിലെത്തിയ മോദി ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിക്കാന്‍ തയ്യാറായില്ലെന്ന് യുഡിഎഫ് നിരന്തരം ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പ്രധാനന്ത്രി വിഷയം ഉയര്‍ത്തുന്നത്. തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ച കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ എത്തുന്ന പ്രധാനമന്ത്രി ശബരിമല വിഷയം സജീവമാക്കുമെന്ന സൂചന കൂടിയാണ് ഇപ്പോഴത്തെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.

Kerala Assembly Election 2026 Narendra Modi raises Sabarimala gold loot
'ദൈവം പോലും ഇവിടെ സുരക്ഷിതനല്ല', ശബരിമല സ്വര്‍ണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് രാജ്നാഥ് സിങ്

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായി തുടരുന്ന ദുര്‍ഭരണം കേരളത്തെ പിന്നോട്ടടിച്ചു. ജനങ്ങള്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിലാണ് വിശ്വാസം അര്‍പ്പിക്കുന്നു എന്നും പ്രധാനമന്ത്രി പ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും വിശ്വാസികളെയും അവരുടെ വികാരങ്ങളെയും തെല്ലും ബഹുമാനിക്കാതെ, വിശ്വാസങ്ങളെ വെച്ച് പന്താടുകയാണ്. മതമൗലികവാദികളുടെ പിന്‍ബലത്തോടെ കേരളത്തെ വിഭജിക്കാന്‍ ഇരു മുന്നണികളും ഒരുപോലെ ശ്രമിക്കുകന്നു. അഴിമതിയിലും വര്‍ഗീയ പ്രീണനത്തിലും എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നാണ്. സഹകരണ ബാങ്കുകളില്‍ പാവപ്പെട്ടവര്‍ നിക്ഷേപിച്ച ജീവിതസമ്പാദ്യം മുഴുവന്‍ സ്വന്തം സ്വാര്‍ത്ഥ ലാഭത്തിനായി ഇക്കൂട്ടര്‍ കൊള്ളയടിച്ചെന്നും മോദി ആരോപിച്ചു.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ലോകകപ്പിലെ നിര്‍ണ്ണായക മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത പ്രകടനം മാതൃകയാക്കിയാകിയാകണം ഓരോ ബിജെപി പ്രവര്‍ത്തകനും പ്രവര്‍ത്തിക്കേണ്ടത്. ബൂത്ത് തല പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. ബൂത്തുകള്‍ ശക്തമായാല്‍ വിജയം സുനിശ്ചിതമാണ്. ഗൃഹസമ്പര്‍ക്കം ഉള്‍പ്പെടെയുള്ള എല്ലാ പ്രചാരണ പരിപാടികളിലും പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലതയോടെ പങ്കുചേരണമെന്നും മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

Summary

The Prime Minister Narendra modi has alleged that the LDF-UDF gang, which even stole Lord Ayyappa's gold at Sabarimala, committed a grave betrayal of the devotees.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com