

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി - സിപിഎം ഡീല്‍ ആരോപണം ശക്തമാക്കി പ്രിയങ്ക ഗാന്ധി. സിപിഎമ്മിനെ കടന്നാക്രമിച്ച പ്രിയങ്ക ഗാന്ധി ബിജെപിയുടെ കേരളത്തിലെ ബി ടീമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന ആക്ഷേപവും ഉന്നയിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയെ കുറിച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം മിണ്ടിയില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു ഇടതുപക്ഷ നേതാവിനെ പോലും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തില്ലെന്നും വയനാട് എംപി കൂടിയായ പ്രിയങ്ക ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.
അധികാരത്തില്‍ തുടരാന്‍ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. ഈ നാട് ഭരിക്കുന്നത് ഭീരുക്കള്‍ളാണ്. പിണറായി സ്വയം രക്ഷിക്കാന്‍ മോദിക്ക് കീഴടങ്ങുന്നു. മോദി അമേരിക്കക്കും ഇസ്രായേലിനോടും കീഴടങ്ങുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മറ്റൊരിടത്തും ഇല്ലാത്ത സംസ്‌കാരം കേരളത്തിനുണ്ട്. എന്നാല്‍, കേരളത്തിലെ ആശ, അംഗനവാടി പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ഇടതു സര്‍ക്കാരിന്റെ അഴിമതിയുടെ ഭാഗമായി കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നു. കൊട്ടിയത്തെ ദേശീയപാത നിര്‍മാണത്തിലും അഴിമതി പ്രകടമാണ്. കൊല്ലത്തെ ടൂറിസം മേഖലകളെ വേണ്ടവിധത്തില്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല.
കൊല്ലത്തെ പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുകയാണ് എന്നും പ്രിയങ്ക പറഞ്ഞു. അദാനി തീരം കവരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് കൂട്ടുനിന്നു. യഥാര്‍ത്ഥ ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുളള അവസരമാണ് ഇപ്പോള്‍. ജനങ്ങള്‍ ആ അവസരം ഉപയോഗിക്കണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ളതാണ് യുഡിഎഫിന്റെ 5 ഗ്യാരന്റികള്‍. കര്‍ണാടകയിലും രാജസ്ഥാനിലും നടപ്പിലാക്കിയ കാര്യങ്ങളാണ് ഉറപ്പുകളായി പറയുന്നത് എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates