

കണ്ണൂര്‍: പാര്‍ട്ടി വിട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടികെ ഗോവിന്ദന്‍ മാസ്റ്റര്‍ കെ സുധാകരന്‍ എംപിയെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. കെ സുധാകരന്‍ എംപി ഗോവിന്ദന്‍ മാസ്റ്ററെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഏകദേശം അര മണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷമാണ് പിരിഞ്ഞത്.
തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ടികെ ഗോവിന്ദന്‍ മാസ്റ്റര്‍. എന്നാല്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും ഒരു മണ്ഡലം നേതാവും ഇവിടെ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സുധാകരന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ടികെ ഗോവിന്ദന്‍ മാസ്റ്റര്‍ എത്തിയതെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates