നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍, തലശ്ശേരിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അധിക ബെഞ്ച്

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു
Kerala Cabinet
Kerala Cabinet
Updated on
2 min read

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. തലശ്ശേരിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അധിക ബെഞ്ച് സ്ഥാപിക്കും.

തലശ്ശേരി കോടതി സമുച്ചയത്തിന്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണല്‍ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്റെ താഴത്തെ നില കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധിക ബെഞ്ച് പ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കി. ഇതിനായി 22 തസ്തികകളില്‍ 16 തസ്തികകള്‍ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകള്‍ പുനര്‍ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിന്റെ സിവില്‍/ഇലക്ട്രിക് ജോലികള്‍ക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.

Kerala Cabinet
വി കെ പ്രശാന്തിന് വാടക അലവന്‍സ് ഇല്ല; 25000 രൂപ നല്‍കുന്നത് മണ്ഡല അലവന്‍സ്, വിവരാവകാശ രേഖ

കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മധ്യകേരളത്തിലെ ഏറ്റവും വലുതും, അത്യാധുനിക ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്ള കാന്‍സര്‍ സെന്ററാണ് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. സെന്ററിലെ 100 കിടക്കകള്‍ക്കായി ആദ്യഘട്ടത്തിലേക്ക് ആവശ്യമായ തസ്തികകളാണ് സൃഷ്ടിച്ചത്.

കാന്‍സര്‍ ചികിത്സയില്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് വലിയ പ്രാധാന്യമുണ്ട്. മധ്യകേരളത്തിലെ രോഗികള്‍ക്ക് ദൂരയാത്രകളില്ലാതെ സമഗ്രവും ആധുനികവുമായ കാന്‍സര്‍ പരിചരണം ലഭ്യമാക്കുക എന്നതാണ് മുഖ്യലക്ഷ്യം. രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയ, അത്യാധുനിക കാന്‍സര്‍ ചികിത്സയും ഗവേഷണവും വരെ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും സമയനഷ്ടവും കുറയ്ക്കാന്‍ കഴിയും. അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ഈ സെന്റര്‍ സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

Kerala Cabinet
Year Ender 2025| കോടതി വഴി പുറത്തുവന്ന സ്വര്‍ണക്കൊള്ള, ഗതാഗതക്കുരുക്കില്‍പ്പെട്ട ടോള്‍..

വിരമിക്കല്‍ പ്രായം ഏകീകരിച്ചു

രണ്ട് തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരള അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (KAMCO) ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തി.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്‌സറി സ്‌കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തും. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവില്‍ പത്തോ അതിലധികമോ വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്നരെയാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പാര്‍ട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും.

Kerala Cabinet
സിപിഐ ചതിയന്‍ ചന്തു, പത്ത് വര്‍ഷം ഒപ്പം നിന്ന് സുഖിച്ചിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു, ഇനിയും പിണറായി തന്നെ നയിക്കണം: വെള്ളാപ്പള്ളി

പ്രത്യേക നഷ്ടപരിഹാര പാക്കേജ്

ഉഡുപ്പി-കരിന്തളം (കാസര്‍ഗോഡ്) 400 കെ.വി. അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂര്‍ണ്ണമായും സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ ഉഡുപ്പി കാസര്‍ഗോഡ് ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് (UKTL) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്.

ശമ്പളകുടിശ്ശിക അനുവദിക്കും

കാസറഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചു വന്നിരുന്ന 16 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശമ്പളകുടിശ്ശിക അനുവദിക്കും. 2024 ഏപ്രില്‍, മെയ് മാസത്തെ ശമ്പളകുടിശ്ശികയായ 5,70,560 രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായി 2025-26 സാമ്പത്തികവര്‍ഷത്തില്‍ കാസറഗോഡ് വികസന പാക്കേജില്‍ നിന്നുമാണ് അനുവദിക്കുക.

തുക അനുവദിക്കും

കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്പ് സെറ്റിന്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി.

Summary

Kerala Cabinet Approves Key Decisions on Health, Judiciary and Infrastructure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com