ഭൂട്ടാനില്‍നിന്ന് അനധികൃത വാഹനക്കടത്ത്; പിടിച്ചെടുത്തത് 36 വാഹനങ്ങള്‍, ഫോണ്‍ വന്നതിന് പിന്നാലെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് കസ്റ്റംസ് കമ്മീഷണര്‍

smuggling  from Bhutan
ടിജു തോമസ്
Updated on
1 min read

കൊച്ചി: ഭൂട്ടാനില്‍നിന്ന് രാജ്യത്തേക്ക് അനധികൃതമായി വാഹനം കടത്തുന്നതിന് പിന്നില്‍ വലിയ തട്ടിപ്പുസംഘമെന്ന് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്. ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ നടന്ന പരിശോധനയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പേരിലും അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകള്‍ ചമച്ചും എംപരിവാഹന്‍ വെബ്‌സൈറ്റില്‍ കൃത്രിമം നടത്തിയയായും കമ്മിഷണര്‍ വ്യക്തമാക്കി. അതേസമയം കസ്റ്റംസ് പരിശോധന വിശദീകരിക്കുന്നതിനിടെ ഫോണ്‍ വന്നതിന് പിന്നാലെ വാര്‍ത്തസമ്മേളനം അവസാനിപ്പിച്ച് കസ്റ്റംസ് കമ്മീഷണര്‍ മടങ്ങി.

smuggling  from Bhutan
91 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വര്‍ണമാല കവര്‍ന്നു; പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിനതടവും

ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ 150 മുതല്‍ 200 വരെ വാഹനങ്ങള്‍ കേരളത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ നികുതി വെട്ടിപ്പും കണ്ടെത്തിയെന്ന് കസ്റ്റംസ് കമീഷണര്‍ വാര്‍ത്തസമ്മേനത്തില്‍ പറഞ്ഞു.

പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വന്‍ ജിഎസ്ടി തട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. നടന്‍മാരുടെ മൊഴിയെടുക്കുമെന്നും വാഹനം വാങ്ങിയവരുടെ പങ്ക് അനുസരിച്ചാകും തുടര്‍ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ സല്‍മാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാര്‍ ഉണ്ടെന്നും എന്നാല്‍ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മിഷണര്‍ പറഞ്ഞു. മറ്റൊരു നടനായ അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. അമിത്തിന്റെ പേരിലുള്ള 2 വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

smuggling  from Bhutan
'ഇടതു മുന്നണി മൂന്നാം ടേമും കേരളം ഭരിക്കും, കോണ്‍ഗ്രസിന് ആരാണ് വോട്ട് ചെയ്യുക?'

ഭൂട്ടാനിലെ നിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി. വാഹനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ സ്വര്‍ണവും മയക്കുമരുന്നും എത്തിക്കുന്നതായി സംശയം. പരിവാഹന്‍ വെബ് സൈറ്റില്‍ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങള്‍. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്നതെന്നും ടിജു തോമസ് പറഞ്ഞു. വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെ എത്തിയ ടെലിഫോണ്‍ കോളിനെ തുടര്‍ന്ന് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനം പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചെയ്തു.

Summary

Kerala car seizure involves the confiscation of 36 vehicles in Kerala linked to illegal smuggling from Bhutan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com