'ആണ്‍കുട്ടികള്‍ മുടി നീട്ടിയാല്‍ എന്താ പ്രശ്നം'? ശിക്ഷ വേണ്ട, സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

പൊതുവിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇയും മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് 45 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍
Schools Not to Punish Boys for Long Hair
Child Rights CommissionAI
Updated on
1 min read

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ നിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നു ബാലാവകാശ കമ്മീഷന്‍. മുടിയുടെ നീളത്തിന്റെ പേരില്‍ ആണ്‍കുട്ടികളേയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളേയും സ്‌കൂള്‍ അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ലെന്നും കമ്മീഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ ഉത്തരവിട്ടു.

അതേസമയം മുടി സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വിദ്യാര്‍ഥികളാണെന്നും ഉത്തരവില്‍ പറയുന്നു. കായിക മത്സരങ്ങളിലും പ്രാക്ടിക്കല്‍ ക്ലാസുകളിലും പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി നീളമുള്ള മുടി കെട്ടി വയ്ക്കുകയോ ഹെയര്‍ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യണം.

Schools Not to Punish Boys for Long Hair
'വാഴക്കുല' എഴുതിയത് 'വൈലോപ്പള്ളി'! ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ 5 അംഗ സമിതി

ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇയും മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് 45 ദിവസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുടി നീട്ടി വളര്‍ത്തുന്ന ആണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ കുറ്റവാളികളായി ചിത്രീകരിക്കുന്നുവെന്നു കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോനും നീട്ടി വളര്‍ത്തിയ മുടി വെട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടും പതിനൊന്നാം ക്ലാസിലെ ആണ്‍കുട്ടി അതിനു തയ്യാറാകാത്ത സാഹചര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നു ആവശ്യപ്പെട്ട് കോട്ടയ്ക്കല്‍ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലും നല്‍കിയ ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

Summary

Boys and Gender-Nonconforming Students Have Freedom to Grow Hair: Kerala Child Rights Commission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com